Actor
ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ! വില കണ്ടോ?
ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ! വില കണ്ടോ?
Published on
സ്വപ്നവാഹനം സ്വന്തമാക്കി അനൂപ് മേനോൻ. ബിഎംഡബ്ല്യൂ എക്സ്7 ആണ് അനൂപ് മേനോൻ സ്വന്തമാക്കിയത്. ഭാര്യ ക്ഷേമയ്ക്ക് ഒപ്പമെത്തിയാണ് അനൂപ് വാഹനം ഏറ്റുവാങ്ങിയത്. 1.22 മുതൽ 1.25 കോടി വരെയാണ് ബിഎംഡബ്ല്യു എക്സ് 7ന്റെ എക്സ്ഷോറൂം വില വരുന്നത്.
നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരകഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. ടി വി സീരിയലൂകളിലൂടെയാണ് അനൂപിന്റെ കരിയർ ആരംഭിക്കുന്നത്. 2002 ൽ പുറത്തിറങ്ങിയ ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെ അനൂപ് സിനിമാലോകത്തെത്തി. പിന്നീട് അനവധി ചിത്രങ്ങളിലൂടെ അനൂപ് തന്റെ സ്ഥാനം നേടിയെടുത്തു. ‘പത്മ’, ‘കിങ്ങ് ഫിഷ്’ എന്ന ചിത്രങ്ങൾ അനൂപ് സംവിധാനവും ചെയ്തിട്ടുണ്ട്.
2014 ഡിസംബർ 27 നാണ് അനൂപും ക്ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ക്ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
Continue Reading
You may also like...
Related Topics:Anoop Menon