Connect with us

ജയസൂര്യയുമായി പിരിഞ്ഞതിന് കാരണം ഇതാണ്; സ്വന്തം കരിയർ തന്നെയാണ് എല്ലാവർക്കും വലുത്: അനൂപ് മേനോൻ

Actor

ജയസൂര്യയുമായി പിരിഞ്ഞതിന് കാരണം ഇതാണ്; സ്വന്തം കരിയർ തന്നെയാണ് എല്ലാവർക്കും വലുത്: അനൂപ് മേനോൻ

ജയസൂര്യയുമായി പിരിഞ്ഞതിന് കാരണം ഇതാണ്; സ്വന്തം കരിയർ തന്നെയാണ് എല്ലാവർക്കും വലുത്: അനൂപ് മേനോൻ

ജയസൂര്യ ,അനൂപ് മേനോൻ ഈ പേരുകൾ കേൾക്കുമ്പോൾ ബ്യുട്ടിഫുൾ ട്രിവാൻഡ്രം ലോഡ്ജ് എന്ന ഹിറ്റ് ചിത്രങ്ങളാണ് മലയാളി പ്രേക്ഷകയുടെ മനസിലേക്ക് എത്തുന്നത്. അനൂപ്മേനോൻ തിരക്കഥ എഴുതി ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും. എന്നാൽ പിന്നീട് ഇങ്ങോട്ട് ഈ കോംബോയെ അധികം സ്‌ക്രീനിൽ കാണാൻ സാധിച്ചില്ല. അവസാനമായി പ്രിയ ദർശൻ സംവിധാനം ചെയ്ത അമ്മയും മുയലും എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്.

ഇപ്പോൾ ജയസൂര്യയെക്കുറിച്ചും തന്റെ നിരവധി സിനിമകളിൽ തുടരെ ഭാ​ഗമായവരെക്കുറിച്ചും സംസാരിക്കുകയാണ് അനൂപ് മേനോൻ മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് അനൂപ് മേനോൻ മനസ് തുറന്നത്.പാട്ടുകൾ തന്റെ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. മെഴുതിരി അത്താഴങ്ങൾ എന്ന സിനിമ അഞ്ച് പാട്ടും വിജയ് യേശുദാസാണ് പാ‌ടിയത്. വിജയ് ഏറ്റവും കൂടുതൽ പാ‌ടിയത് എനിക്ക് വേണ്ടിയാണ്. എന്നോടൊപ്പം വർക്ക് ചെയ്യാൻ ഇഷ്‌‌ടമുളളവരാണ് അവർ. അവരും ഞാനും കംഫർട്ടബിളാണ്. പണ്ട് ജോജു എന്റെ എല്ലാ പടങ്ങളിലും ഉണ്ടായിരുന്നു. ഞാൻ ഏത് നല്ല ആക്ടറുമായും ഓക്കെയാണെന്ന് അനൂപ് മേനോൻ വ്യക്തമാക്കി. ജയസൂര്യയുമായുള്ള സിനിമാ കൂട്ടുകെട്ട് അവസാനിപ്പിക്കുമ്പോൾ ഇൻസെക്യൂരിറ്റികൾ ഒന്നും ഇല്ലായിരുന്നെന്നും അനൂപ് മേനോൻ പറയുന്നു. രണ്ട് പേർക്കും അതിന്റെ ആവശ്യമില്ല.അയാൾ അയാളുടെ കരിയറും ഞാൻ എന്റെ കരിയറും കൃത്യമായി ഫോക്കസ് ചെയ്ത് മുന്നോട്ട് കൊണ്ട് പോയി. അത് കൊണ്ടാണ് ഞാനിപ്പോൾ 100 സിനിമകളോളം ചെയ്തത്. നാൽപതോളം സ്ക്രിപ്റ്റുകൾ ചെയ്തു. കാരണം ഞാൻ ഒറ്റയ്ക്ക് ബ്രാൻഡ് ചെയ്യപ്പെട്ടു. അല്ലെങ്കിൽ ഒരു വർഷത്തിലോ രണ്ട് വർഷത്തിലോ ഒരിക്കൽ പടം ചെയ്യുന്ന ആളായി മാറിയേനെ. ബോധപൂർവം എടുത്ത തീരുമാനമാണതെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടി.

സിനിമകളുണ്ടാക്കുമ്പോൾ പ്രചോദനമാകുന്നത് എന്തൊക്കെയാണെന്ന ചോദ്യത്തിനും അനൂപ് മേനോൻ മറുപടി നൽകി. എല്ലാം പ്രചോദിപ്പിക്കാറുണ്ട്. ഏത് ആക്ടറും സംവിധായകനും തിരക്കഥാകൃത്തും എല്ലാം നിരീക്ഷിക്കും. അതേസമയം ബ്യൂട്ടിഫുൾ ഫ്രഞ്ച് സിനിമയിൽ നിന്നും ഇൻസ്പെെർ ആയി ചെയ്താണെന്ന വാദം ശരിയല്ലെന്നും അനൂപ് മേനോൻ വ്യക്തമാക്കി.ആ സിനിമ ഇറങ്ങിയത് ബ്യൂട്ടിഫുൾ ഇറങ്ങിയതിന് ശേഷമാണ്. ബ്യൂട്ടിഫുൾ ജയസൂര്യ കാലൊടിഞ്ഞ് കി‌‌ടക്കുമ്പോൾ ഉണ്ടായ സിനിമയാണ്. അയാൾ മൂന്ന് നാല് മാസം പടം ചെയ്യാൻ പറ്റില്ല എന്നായപ്പോൾ കി‌ടത്തി പടം ചെയ്യാം എന്ന് തീരുമാനിച്ചതാണെന്നും അനൂപ് മേനോൻ പറയുന്നു.അടുത്തിടെയാണ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നതായി അനൂപ് മേനോൻ പ്രഖ്യാപിച്ചത്. അടുത്ത വർഷം ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും അനൂപ് മേനോൻ വ്യക്തമാക്കി. അതേസമയം രണ്ടാം ഭാ​ഗത്തിൽ ആരൊക്കെ അണിനിരക്കുമെന്ന് പറഞ്ഞിട്ടില്ല. 2012 ൽ റിലീസ് ചെയ്ത ട്രിവാൻഡ്രം ലോഡ്ജിന്റെ ഒന്നാം ഭാ​ഗത്തിൽ ജയസൂര്യ, അനൂപ് മേനോൻ, ഹണി റോസ്, ഭാവന തു‌ടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്.

More in Actor

Trending