Connect with us

ഒരു സിനിമ ചെയ്യാനുളള പണമാണ് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്, അകത്ത് ആകെ 12 പേരേ ഉണ്ടാവൂ; അനൂപ് മേനോൻ

Actor

ഒരു സിനിമ ചെയ്യാനുളള പണമാണ് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്, അകത്ത് ആകെ 12 പേരേ ഉണ്ടാവൂ; അനൂപ് മേനോൻ

ഒരു സിനിമ ചെയ്യാനുളള പണമാണ് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്, അകത്ത് ആകെ 12 പേരേ ഉണ്ടാവൂ; അനൂപ് മേനോൻ

അനൂപ് മേനാനേന്റേതായി പുറത്തെത്തിയ ചിത്രമാണ് ചെക്ക് മേറ്റ്. ഇപ്പോഴിതാ തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മലയാള സിനിമയിൽ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണത എന്താണെന്ന് വെച്ചാൽ ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തിയേറ്ററുകളിലേയ്ക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ്.

ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്. എന്നാൽ ഇതേ തിയേറ്ററിൽ ആളെ കൊണ്ടുവരുമെന്ന് നമ്മൾ വിശ്വസിക്കുമ്പോൾ, ആ തിയറ്ററിനകത്ത് ആകെ 12 പേരേ ഉണ്ടാവൂ. ഇത് ബുക്കിംഗ് മാത്രമേ നടക്കുന്നുള്ളൂ പലപ്പോഴും. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു.

പ്രേക്ഷകർ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാൻ മറ്റൊരുവിധ മാർ​ഗവുമില്ല. ഇത് പൂർവ്വ മാതൃകയുള്ള ഒരു സിനിമയല്ല. ആ സിനിമ വിശ്വസിക്കുന്നതിലെ ഒരു വൈകൽ പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാവും. ആ ഡിലെ എത്രയും പെട്ടെന്ന് തീരട്ടെ. കഴിഞ്ഞ നാലു വർഷങ്ങൾ ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കൻ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമക്ക് പിന്നിൽ.

അവർ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാൻ തയ്യാറായില്ല. ട്രെയ്ലർ ലോഞ്ച് ചെയ്യാൻ പോലും ഒരു വലിയപേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. എന്നാൽ സിനിമ അത്രയധികം നല്ല റിവ്യൂസിലൂടെ കടന്നുപോകുന്നു. അത് വലിയ സന്തോഷമുള്ള കാര്യമാണ്. അതെല്ലാം ടിക്കറ്റുകളായി പരിഭാഷപ്പെടുമോ എന്ന് നമുക്ക് അറിയില്ല. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനൂപ് മേനോൻ പറഞ്ഞു.

നവാഗതനായ രതീഷ് ശേഖർ ആണ് ചെക്ക് മേറ്റിന്റെ സംവിധാനം. മൈൻഡ് ഗെയിം ത്രില്ലർ ഴോൺറെയിലാണ് ചിത്രമെത്തുന്നത്. ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്.

More in Actor

Trending