Connect with us

കയ്യൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ വരുന്നു.. നോക്കിയപ്പോള്‍ മമ്മൂക്ക, ഗാംഭീര്യത്തോടെയായിരുന്നു മമ്മൂക്കയുടെ വരവ്; വിഷ്ണു ഉണ്ണികൃഷ്ണൻ

Actor

മമ്മൂട്ടിയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തനിക്ക് അപകടം പറ്റിയപ്പോള്‍ മമ്മൂട്ടി കാണാന്‍ വന്നതിനെ കുറിച്ചാണ് നടൻ പറഞ്ഞത്.

ഹൈദരാബാദില്‍ ഷൂട്ടിംഗില്‍ ആയിരുന്ന താരം ചിത്രീകരണം നിര്‍ത്തിച്ച് തന്നെ കാണാന്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു എന്നാണ് വിഷ്ണു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, എനിക്ക് ഒരു അപകടം പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നും ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു.”

”പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കയ്യൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക ഈ സെറ്റിലേക്ക് കയറി വരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ, എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ…”
”അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കി നിന്ന് പോകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമാണ്” എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

അതേസമയം, ‘കള്ളനും ഭഗവതിയും’ എന്ന ചത്രമാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ശതാവരിപ്പുഴക്കരയിലെ ദുര്‍ഗ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മാത്തപ്പന്റെ ജീവിതത്തില്‍ ഒരു ഭഗവതി കൂട്ടായി എത്തുന്നതാണ് ചിത്രത്തിന്റെ കഥ.

Continue Reading
You may also like...

More in Actor

Trending