Actor
രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മലൈക്കോട്ടൈ വാലിബന്‍; മോഹൻലാലിന് ഇനി വെക്കേഷൻ
രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മലൈക്കോട്ടൈ വാലിബന്‍; മോഹൻലാലിന് ഇനി വെക്കേഷൻ
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതോടെ ചിത്രത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മെയ് മാസമാണ് മൂന്നാം ഘട്ട ചിത്രീകരണം ആരംഭിക്കുക.
അവസാന ഷെഡ്യൂൾ ആയിരിക്കും ഇത്. രാജസ്ഥാനിൽ നിന്ന് തിരിക്കുന്ന മോഹൻലാൽ അവധിക്കാലം ആഘോഷിക്കുകയാകും ഈ മാസം. മെയ് അവസാനത്തോടെ വാലിബൻ പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. സാധ്യമായില്ലെങ്കിൽ ജൂൺ മാസം വരെ നീളും. ശേഷം 4-5 മാസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആകും ചിത്രത്തിന് ഉണ്ടാകുക.
പ്രായമായ ബോക്സിംഗ് ചാമ്പ്യനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ആദ്യ ഗെറ്റപ്പിൽ നീണ്ട താടിയുണ്ടാകും. രണ്ടാം ഗെറ്റപ്പിൽ താടിയുണ്ടാകില്ല. ഇതിനായി മോഹൻലാൽ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്നും റിപ്പോർട്ടുണ്ട്. വാർത്ത ശരിയെങ്കിൽ അഞ്ച് വർഷത്തിന് ശേഷമാണ് നടൻ താടി വടിക്കുന്നത്.