Social Media
ചുരുളികൾ ആണ് ഈ നായികമാർ , ചുരുളികൾ ! അതാണ് ഇ സെൽഫിയുടെ പ്രത്യേകത … കണ്ടു നോക്ക്
ചുരുളികൾ ആണ് ഈ നായികമാർ , ചുരുളികൾ ! അതാണ് ഇ സെൽഫിയുടെ പ്രത്യേകത … കണ്ടു നോക്ക്
മലയാള സിനിമയിലെ മൂന്ന് യുവനടികൾ ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അന്ന ബെൻ, പാർവതി തിരുവോത്ത്, ദർശന രാജേന്ദ്രൻ ഒരുമിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയത്. മൂന്ന് പേരും ആകാശം നോക്കി നിൽക്കവെ ക്യാമറ കണ്ടപ്പോൾ അതീവ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.
മൂന്ന് പേരുടെയും മുടിയിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ പോയത്. മൂന്ന് പേർക്കും ചുരുളൻ മുടിയാണ്. ക മന്റിൽ ആരാധകർ അത് എടുത്ത് പറയുന്നുണ്ട്. അതോടൊപ്പം തന്നെ മൂന്ന് പേരെയും ഒരുമിച്ച് സ്ക്രീനിലിൽ കാണാൻ സാധിക്കുമോയെന്ന് ചോദിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.
ഹലോ ഫ്രം ചുരുളീസ്’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു അന്ന നല്‍കിയിരിക്കുന്നത്. ദര്‍ശനയും, പാര്‍വ്വതിയും ചിത്രത്തിനു താഴെ കമന്റും ചെയ്തിട്ടുണ്ട്. ‘ പ്രിയപ്പെട്ടവര്‍, ന്യൂടില്സ്’ തുടങ്ങി അനവധി രസകരമായ കമന്റുകളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.
ലെ ഹാപ്പിനസ്’ എന്നാണ് പാര്‍വ്വതി ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. താരങ്ങളുടെ മറ്റു സുഹൃത്തുക്കളെയും ചിത്രത്തില്‍ കാണാനാകും. നടി റിമ കല്ലിങ്കല്‍, എഴുത്തുക്കാരി സ്മൃതി കിരണ്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ചിത്രം വൈറലാണ്.
വളരെ ചുരുക്കം ചില ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അന്ന ബെന്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. കുമ്പളങ്ങി നൈറ്റിസിൽ ബേബി മോൾ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. സിനിമയിലെത്തി മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് അന്ന സ്വന്തമാക്കിയത്. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിനും തൊട്ടടുത്ത വർഷം കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്ക്കാരവും താരം സ്വന്തമാക്കി
സാറാസ്, നാരദന്, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. നൈറ്റ് ഡ്രൈവാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം
നടിയായും ഗായികയായും മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ ‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയതെങ്കിലും മായാനദി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കൂടെ, വൈറസ്. വിജയ് സൂപ്പറാണ് പൗർണ്ണമിയും, സീ യൂ സൂൺ, ആണും പെണ്ണും , ഇരുൾ, ഹൃദയം തുടങ്ങിയവായണ് പുറത്ത് ഇറങ്ങിയ ദർശനയുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ ആയിരുന്നു നടി അവതരിപ്പിച്ചത്.
അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത് നിലപാട് ഉറക്കെ പറയാൻ മടി കാട്ടാത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന കാര്യത്തിലും മുന്നിലാണ്. നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു വാണ് പാർവതിയുടേതായി തീയേറ്ററിൽ എത്തിയ ചിത്രം.
