Connect with us

അച്ഛന്റെ മകൾ തന്നെ! കറുത്ത മുണ്ടും ഷർട്ടും ധരിച്ച് മാളവിക ജയറാം, ആന പാപ്പാനായി താരപുത്രി; വീഡിയോ വൈറൽ

Social Media

അച്ഛന്റെ മകൾ തന്നെ! കറുത്ത മുണ്ടും ഷർട്ടും ധരിച്ച് മാളവിക ജയറാം, ആന പാപ്പാനായി താരപുത്രി; വീഡിയോ വൈറൽ

അച്ഛന്റെ മകൾ തന്നെ! കറുത്ത മുണ്ടും ഷർട്ടും ധരിച്ച് മാളവിക ജയറാം, ആന പാപ്പാനായി താരപുത്രി; വീഡിയോ വൈറൽ

പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവതിയും. പാർവതി വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും മകൻ കാളിദാസ് സിനിമയിൽ സജീവമാണ്. എന്നാൽ മാളവിക ജയറാമിന്റെ സിനിമ പ്രവേശനത്തെ കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്.

സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ആന പാപ്പാന്റെ ലുക്കിൽ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് കൈയ്യിൽ തോട്ടിയും പിടിച്ച് ആനയ്ക്കൊപ്പം നടന്നു വരുന്ന മാളവികയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ആന പ്രേമിയായി ജയറാം അഭിനയിച്ച ആനച്ചന്തം എന്ന ചിത്രത്തിലെ വേണു ഗോപാൽ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് മാളവിക ആനയേയും കൊണ്ട് വരുന്നത്.

സഹോദരൻ കാളിദാസ് ഉൾപ്പെടെ നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

ഈ അടുത്ത് മാളവികയുടെ ഒരു റൊമാന്റിക് മ്യൂസിക് ആൽബം പുറത്തിറങ്ങിയിരുന്നു. മായം സെയ്തായ് പൂവേ എന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈരായത്. അശോക് സെൽവനാണ് ഈ ഗാനരംഗത്തിൽ മാളവികയ്ക്ക് ഒപ്പം അഭിനയിച്ചത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ മലയാള സിനിമ രംഗത്തേക്ക് താരം ചുവടുവയ്ക്കും എന്നാണ് പറയപ്പെടുന്നത്.

More in Social Media

Trending

Recent

To Top