Malayalam
വിനീത് ശ്രീനിവാസന് ഒരുക്കുന്ന ചിത്രത്തിൽ ബേബി മോള് ഇനി ‘ഹെലന്’: ആയി എത്തുന്നു !
വിനീത് ശ്രീനിവാസന് ഒരുക്കുന്ന ചിത്രത്തിൽ ബേബി മോള് ഇനി ‘ഹെലന്’: ആയി എത്തുന്നു !
By
മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് അന്ന ബെൻ .ഒരുപക്ഷെ മലയാളികൾക്കിഷ്ടം ബേബി മോളെ ആയിരിക്കും .
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ബേബി മോള് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന അന്ന ബെന്‍. അന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘ഹെലെന്’ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്.
നാളെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിനീത് ശ്രീനിവാസന് നിര്‍മ്മിക്കുന്ന രണ്ടാമത്ത് ചിത്രമാണ് ഹെലന്. ദി ചിക്കന്‍ ഹബ്ബ് എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
ലാല്‍ പോള്‍, അജു വര്‍ഗ്ഗീസ്, റാണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.
anna ben new movie
