Connect with us

ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു!! പെട്ടന്നായിരുന്നു ആ വലിയ സര്‍പ്രൈസ്; ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം കിട്ടിയ ആ സന്തോഷം- പേളിമാണി

Actress

ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു!! പെട്ടന്നായിരുന്നു ആ വലിയ സര്‍പ്രൈസ്; ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം കിട്ടിയ ആ സന്തോഷം- പേളിമാണി

ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു!! പെട്ടന്നായിരുന്നു ആ വലിയ സര്‍പ്രൈസ്; ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം കിട്ടിയ ആ സന്തോഷം- പേളിമാണി

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു പേളി-ശ്രീനിഷ് പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും പുകയുന്നതിനിടെയായിരുന്നു അവതാരകനായ മോഹന്‍ ലാലിനോട് ഇരുവരും പ്രണയം തുറന്നു പറഞ്ഞത്. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തന്‍റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ഷോയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്ത് വന്നതോടെ . ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശ്രീനിഷും പേളിയുമായുള്ള വിവാഹം നടന്നത് ഇക്കഴിഞ്ഞ മേയിലാണ്. ഹണിമൂണും വെബ്സീരിസുമൊക്കെയായി ജീവിതം അടിച്ചുപൊളിക്കുകയാണ് ദമ്ബതികളിപ്പോള്‍. അവതാരകയായിട്ടാണ് പേളി രംഗപ്രവേശനം ചെയ്തതെങ്കിലും ചില സിനിമകളിലും താരം വേഷമിട്ടു. ബിഗ്ബോസില്‍ വന്നതോടെ പേളിയുടെയും ശ്രീനിയുടെയും പ്രശസ്തി ഉയര്‍ന്നു. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരവും ‘ബിഗ് ബി’ അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് പേളി അഭിനയിക്കുന്നത്.

മലയാളി നടിമാരില്‍ അധികമാര്‍ക്കും കിട്ടാത്ത ഈ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ ത്രില്ലിലാണ് പേളിയിപ്പോള്‍. ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പേളി തന്റെ ബോളിവുഡ് രംഗപ്രവേശനത്തെകുറിച്ചും ശ്രീനിയുടെ പിന്തുണയെപറ്റിയും വെളിപ്പെടുത്തുകയാണ്. ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് അനുരാഗ് ബസുവിനോട് തന്നെ നിര്‍ദ്ദേശിച്ചതെന്ന് കരുതുന്നതായി പേളി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെയും പേളിയുടെ ചില ഓണ്‍ലൈന്‍ വീഡിയോയും കണ്ട ശേഷമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പേളിയെ ബന്ധപ്പെട്ടത്. എന്നാല്‍ പേളി ബിഗ്ബോസ് ഷോയ്ക്കുള്ളില്‍ ആയിരുന്നു. അതിനാല്‍ പേളിയുടെ ഡാഡി മാണി പോളിനെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചത്. ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം പേളി കണ്ട ആള്‍ കൂടിയായിരുന്നു അനുരാഗ് ബസു. 100 ദിവസം ഷോയില്‍ പങ്കെടുത്ത ശേഷം 101മത്തെ ദിവസമായിരുന്നു ഈ കൂടികാഴ്ച. ബിഗ്ബോസില്‍ പങ്കെടുത്ത ശേഷം എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു താരം ആഗ്രഹിച്ചത് പക്ഷേ ശ്രീനിയാണ് അദ്ദേഹത്തെ കണ്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പേളിയെ പിന്തുണച്ചത്. ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു. വീട്ടില്‍ പോയാല്‍ മതി. എന്നാല്‍ ഇപ്പോള്‍ തന്നെ മീറ്റ് ചെയ്യാന് രണ്ടുദിവസം കഴിഞ്ഞ് പോയാല്‍ മതിയെന്നുമാണ് ശ്രീനി പറഞ്ഞത്. അതൊടൊപ്പം തന്നെ 101 മത്തെ ദിവസമാണ് എനിക്ക് യഥാര്‍ഥ സമ്മാനം കിട്ടിയതെന്നും അന്നാണ് താന്‍ അനുരാഗ് സാറിനെ കണ്ടതെന്നും ബോളിവുഡിലേക്ക് എത്താനുള്ള ഭാഗ്യം കിട്ടിയതെന്നും പേളി പറയുന്നു. ഫെബ്രുവരിയില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.. നാലാമത്തെ ഷെഡ്യുളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. മോളിവുഡ് ബോളിവുഡ് എന്ന വ്യത്യാസമൊന്നും അഭിനയിക്കുമ്ബോള്‍ തോന്നിയില്ലെന്നും ഭാഷയും ഭക്ഷണവും മാത്രമാണ് വ്യത്യാസമായി തോന്നിയതെന്നും പേളി പറഞ്ഞു.കൂടാതെ മലയാളസിനിമില്‍ പുരുഷന്‍മാര്‍ അണിയറയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഹിന്ദി സിനിമയില്‍ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം കൂടുതലെന്ന് പേളി പറയുന്നു. അഭിഷേക് ബച്ചനുമായി വളരെ ഫ്രണ്ട്ലിയാണെന്നും ഷോട്ട് കഴിഞ്ഞാലും കാരവനില്‍പോയി സ്വന്തം കാര്യം നോക്കാതെ സെറ്റില്‍ സജീവമായി ഇടപെടുന്ന താരമാണ് അഭിഷേക് എന്നും പേളി പറഞ്ഞു. ചാച്ചി എന്ന് വിളിച്ച്‌ തന്നെ അഭിഷേക് കളിയാക്കാറുണ്ടായിരുന്നെന്നും സെറ്റില്‍ എല്ലാവരുമായും തന്നെ വളരെ സൗഹൃദത്തിലാണെന്നും പേളി പറയുന്നു.

pearlymani-and-srineesh-bigbose-show-big-surprise-

.

More in Actress

Trending

Recent

To Top