Connect with us

ആദ്യരാത്രി സിനിമയിൽ മറക്കാൻ കഴിയാത്ത അനുഭവം വെളിപ്പെടുത്തി അനശ്വര..

Malayalam Breaking News

ആദ്യരാത്രി സിനിമയിൽ മറക്കാൻ കഴിയാത്ത അനുഭവം വെളിപ്പെടുത്തി അനശ്വര..

ആദ്യരാത്രി സിനിമയിൽ മറക്കാൻ കഴിയാത്ത അനുഭവം വെളിപ്പെടുത്തി അനശ്വര..

ബിജു മേനോന്‍-ജിബു ജേക്കബ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആദ്യരാത്രി. സിനിമയിൽ മറക്കാൻ കഴിയാത്ത അനുഭവം വെളിപ്പെടുത്തുകയാണ് അനശ്വര. വെള്ളിമൂങ്ങയ്ക്ക് ശേഷമായിരുന്നു ബിജു മേനോന്‍-ജിബു ജേക്കബ് കൂട്ട് കെട്ട് വീണ്ടും ഒരുമിച്ചത് .ചിത്രത്തിൽ പ്രധാന കഥാപാത്രമായിരുന്നു അനശ്വര അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകർ ഹൃദയം കീഴടക്കിയ താരമാണ് അനശ്വര. ആദ്യരാത്രി സിനിമയിലെ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം . ഇൻസ്റ്റാഗ്രാമിലാണ് ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

അനശ്വരയുടെ കുറിപ്പ്…

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാന്‍ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയട്ടേ, ഈ വലിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.

ആദ്യരാത്രി സിനിമയില്‍ ഞാന്‍ അണിഞ്ഞത് 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ്. എനിക്ക് ആകെ 45 കിലോ ഭാരമാണ് ഉള്ളത്. മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നതു കാരണം ചൊറിയുകയുമാണ്. സത്യത്തില്‍ നേരെചൊവ്വേ ശ്വാസം വിടാന്‍ പോലും കഴിഞ്ഞില്ല. എന്തായാലും ആഭരണത്തിന്റെ കാര്യത്തില്‍ ഇനി അല്‍പം നിയന്ത്രണം വെയ്ക്കണം.

Anaswara

More in Malayalam Breaking News

Trending