Connect with us

പലരും സത്യാവസ്ഥ അറിയാതെയാണ് എന്നെ കുറ്റപ്പെടുത്തുന്നത്; ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഊർജം എന്റെ മക്കൾ; ദിലീപ്

Malayalam Breaking News

പലരും സത്യാവസ്ഥ അറിയാതെയാണ് എന്നെ കുറ്റപ്പെടുത്തുന്നത്; ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഊർജം എന്റെ മക്കൾ; ദിലീപ്

പലരും സത്യാവസ്ഥ അറിയാതെയാണ് എന്നെ കുറ്റപ്പെടുത്തുന്നത്; ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഊർജം എന്റെ മക്കൾ; ദിലീപ്

ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഊർജം എന്റെ മക്കളാണെന്ന് നടൻ ദിലീപ്. എന്റെ മൂത്ത മകൾ മീനാക്ഷി രണ്ടാം വർഷ എം‌ബി‌ബി‌എസ് വിദ്യാർഥിയാണ്. മഹാലക്ഷ്മിക്ക് ഇപ്പോൾ ഒരുവയസ് കഴിഞ്ഞു. ഇവരാണ് എന്റെജീവിതത്തിലെ ഊർജ്ജം
സത്യം എക്കാലത്തും മൂടി വെയ്ക്കാൻ കഴിയില്ല. സത്യങ്ങൾ അറിയാതെയാണ് പലരും എന്നെ കുറ്റപ്പെടുത്തുന്നതെന്നും ദിലീപ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്

“എനിക്കും ഒരു കുടുംബമുണ്ട്, ഞാൻ ഒരു ക്രൂരനല്ല. കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് ഞാനെന്നും ദലീപ് പറയുന്നു. എന്തുകൊണ്ടാണ് ഞാൻ ചെറുപ്പമായി കാണപ്പെടുന്നതെന്ന് ആരോ അടുത്തിടെ എന്നോട് ചോദിച്ചു. എനിയ്ക്ക് ഒരു ഉത്തരം മാത്രമേ അതിന് ഉള്ളൂ . കുടുംബത്തിൽ ചെറുപ്പക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ സ്വയം ചെറുപ്പമാകും. എന്റെ അവസ്ഥയും അത് തന്നെയാണ്.

പലരും ഇപ്പോഴും എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . പക്ഷെ പ്രേക്ഷകർ എന്റെ കൂടെയുണ്ട് . അതിനുള്ള മികച്ച ഉദാഹരണം തന്നെയാണ് രാമലീല എന്ന സിനിമയുടെ വിജയം . പലരും ഈ സിനിമയെ കൊല്ലാൻ ശ്രമിച്ച. എന്നാൽ ആ സിനിമ അതിജീവിക്കുകയായിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള പിന്തുണയെക്കുറിച്ചുള്ള​ ചോദ്യത്തിന് താൻ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.

അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് മുന്നേറികൊണ്ടിരിക്കുന്നത്. ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് ഒരുക്കുന്ന മൈ സാന്റയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ദിലീപ് ചിത്രം ജാക്ക് ഡാനിയേല്‍ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പുതിയ ചിത്രം കൂടി പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്.

Dileep

More in Malayalam Breaking News

Trending

Recent

To Top