ഉദാഹരണം സുജാതയിലൂടെ ബാലതാരമായി സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് അനശ്വര രാജൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ തകർത്തോടുകയാണ് അനശ്വര രാജന്റെ ചിത്രങ്ങൾ. 18ആം പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമൻ്റുകൾക്ക് ഇതാ തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
വസ്ത്രത്തിൻ്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കൗമാര താരത്തിനെതിരെ സദാചാര കമൻ്റുകൾ നിറഞ്ഞത്. ഇതിന്, അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല.
എന്റെ പ്രവൃത്തികൾ നിങ്ങളെഅസ്വസ്ഥരാക്കുന്നതെന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക.’– ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അനശ്വര കുറിച്ചു. മുൻപും താരം സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...