നടന്‍ കൃഷ്ണ കുമാര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനം നേരിട്ടിരുന്നു. മോദിയെ അനുകൂലിച്ചും ബിജെപിക്കാരനാണെന്ന് തുറന്നുപറയുകയും ചെയ്തിരുന്ന താരം ബിജെപിക്കു വേണ്ടി ഇലക്ഷന്‍ പ്രചരണം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍..
‘1989.ഞാനും സുഹൃത്ത് അജിത്തും.ലോകസഭ ഇലക്ഷന്‍ പ്രചാരണസമയത്തു എടുത്ത ഒരു ചിത്രം.ആരെടുത്തു എങ്ങനെ എടുത്തു എന്നറിയില്ല.ആരുടേയോ ക്യാമെറയില്‍ എടുത്തതാവണം.
അന്ന് മൊബൈല്‍ ഇല്ലല്ലോ.കുറച്ചുനാള്‍ മുന്‍പ് പഴയ ഫോട്ടോ തിരഞ്ഞപ്പോള്‍ കിട്ടിയതാണ്.പ്രവര്‍ത്തിക്കാന്‍ പണമോ ആല്‍ബലമോ ഇല്ല,പക്ഷെ ഇച്ഛാശക്തിയും അഭിനിവേശവും മുന്നോട്ടു നയിച്ചു.അന്ന് കേന്ദ്രത്തില്‍ വി പി സിംഗിന്റെ നേതൃത്വത്തില്‍,85സീറ്റ് നേടിയ ബിജെപി യുടെയും മറ്റു പാര്‍ട്ടികളുടെയും സഹായത്തോടെ മന്ത്രിസഭായുണ്ടാക്കി.
1989തില്‍ നിന്നു 2014ലിലെത്തിയപ്പോള്‍ ഒറ്റയ്ക്ക് ഭരണവും,2019തില്‍ കൂടുതല്‍ സ്വീകാര്യതയോടെ,മികച്ച ഭൂരിപക്ഷത്തോടെ മോഡിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം.രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന ഒരു ഉറപ്പു, ഭാവി തലമുറയ്ക്ക് സുന്ദരമായൊരു ജീവിതം കിട്ടുമെന്ന ഒരു വിശ്വാസം.ഭാരത് മത കി ജയ്.(2 സുഹൃത്തുക്കള്‍,അവര്‍ ഇന്ന് ചെയ്യുന്ന ജോലിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മുഖം മറച്ചിട്ടുണ്ട്)’ കുറിപ്പോടെ താരം ചിത്രം പങ്കുവച്ചു.
മെഗാ ഹിറ്റ് ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിച്ചയാളാണ് രഞ്ജന്‍ പ്രമോദ്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഒരു മോഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രഞ്ജന്‍....
ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ച് നടന്‍ വിനായകന്. ആര്‍എസ്എസ് സഹയാത്രികനായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ സത്സംഗ്...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നടന്‍ ധര്മ്മജന്. ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത്...