Malayalam
ദിലീപിനെതിരെ ഞാൻ ഒന്നും പറയില്ല. എന്നെ രക്ഷപ്പെടുത്തിയ ആളാണ്. പടം ഹിറ്റായാലും നഷ്ടം വന്നാലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് എന്റെ വിധി; നിർമാതാവ് എസ് ചന്ദ്രകുമാർ
ദിലീപിനെതിരെ ഞാൻ ഒന്നും പറയില്ല. എന്നെ രക്ഷപ്പെടുത്തിയ ആളാണ്. പടം ഹിറ്റായാലും നഷ്ടം വന്നാലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് എന്റെ വിധി; നിർമാതാവ് എസ് ചന്ദ്രകുമാർ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു. എത്തിയ ചിത്രങ്ങൾക്കും പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല.
ഇപ്പോൾ തിരിച്ച് വരവിന് ശ്രമിക്കുകയാണ് താരം. ഈ വേളയിൽ നടനെ കുറിച്ച് നിർമ്മാതാവ് എസ് ചന്ദ്രകുമാർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപ് ഗ്യാങ്സ്റ്റർ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡോൺ. എന്നാൽ നേരത്തെ ദിലീപിനെ വച്ച് താൻ ചെയ്യാനിരുന്നത് മറ്റൊരു സിനിമയാണെന്നും ഈ സിനിമ ചിലർ അടിച്ചുമാറ്റിയതിനാൽ തട്ടിക്കൂട്ടിയ സിനിമയാണ് ഡോൺ എന്നുമാണ് ചന്ദ്രകുമാർ പറയുന്നത്.
ഡോൺ ദിലീപ് നമ്മളെ ചന്ദ്രനല്ലേ എന്ന് പറഞ്ഞ് തന്ന സിനിമയായിരുന്നു. എന്നേക്കാളും വലിയവർ ഡേറ്റിനായി പിന്നാലെ നടക്കുന്ന സമയമാണ്. ദിലീപുമായി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതലുള്ള ബന്ധമാണ്. ഹിറ്റായി നിൽക്കുമ്പോഴാണ് എനിക്ക് ഡേറ്റ് തന്നത്. ദിലീപിനെതിരെ ഞാൻ ഒന്നും പറയില്ല. എന്നെ രക്ഷപ്പെടുത്തിയ ആളാണ്. പടം ഹിറ്റായാലും നഷ്ടം വന്നാലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് എന്റെ വിധി. അവർക്ക് പിന്നേയും സിനിമ കിട്ടും. എനിക്ക് കിട്ടില്ല.
ഞങ്ങൾ ഉണ്ടാക്കിവച്ച കഥ സൂപ്പറായിരുന്നു. ജെ പള്ളാശ്ശേരി സാർ ആണ് കഥയെഴുതിയത്. നമ്മളത് വേറൊരു സ്ഥലത്ത് പോയി പറഞ്ഞതിന് ശേഷം വേറെ രണ്ടു പേർ ആ കഥ അടിച്ചോണ്ട് പോയി. അത് പിന്നീട് ചെസ് എന്ന സിനിമയായി ഇറങ്ങുകയും ചെയ്തു. ത്രെഡ് ഒന്നായിരുന്നു. നമ്മൾ ആരോടെങ്കിലും പോയി കഥ പറയുമ്പോൾ പോകുന്നത് നമ്മുടെ ജീവിതമാണ്. പള്ളാശ്ശേരി സാർ എനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്ന ആളാണ്. പക്ഷെ എന്റെ രണ്ടാമത്തെ സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കാൻ സാധിച്ചില്ല.
പണത്തിന് പണം തന്നെ വേണം. ഒരു സിനിമ നടക്കുമ്പോൾ ഒരു ദിവസം 15 ലക്ഷം രൂപയുടെ ചെലവുണ്ടാകും. ചെലവ് മാത്രം, നടന്മാരുടെ പ്രതിഫലം വേറെ. അത് വച്ച് 60 ദിവസത്തേക്ക് പ്ലാൻ ചെയ്യും. അത്100 ആയാൽ എന്ത് ചെയ്യും? ഒരു സംവിധായകൻ എന്നോട് 60 ദിവസമാണ് പറഞ്ഞത്. ഷൂട്ടിംഗ് കഴിയുമ്പോൾ 120-150 ദിവസം ആയാൽ ഞാനെന്ത് ചെയ്യും? ആ പടമേ വേണ്ടെന്ന് വച്ചു.
അയാളിൽ നിന്നും അഡ്വാൻസ് തിരികെ വാങ്ങിച്ചെടുക്കാൻ പെട്ട പാട് എനിക്കും ദൈവത്തിനും അറിയാം. അയാളുടെ പടം ഹിറ്റാവുകയും ചെയ്തു, അതാണ് ജനഗണമന. അതിന് മുമ്പേ ഞാൻ കൈ കൊടുത്തതായിരുന്നു. മൂൺവാക്കർ എന്ന സിനിമ ചെയ്യാനിരുന്നതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സ്വഭാവരീതികൾ എനിക്ക് ഇഷ്ടപ്പെട്ടില്ല.
മറ്റൊരു സംവിധായകനുണ്ട്, ലാൽ ജോസിനെ വച്ച് സിനിമയെഴുതിയ വിജീഷ്. അയാൾ എനിക്ക് അഞ്ച് ലക്ഷം രൂപ തരാനുണ്ട്. ജീവിതത്തിൽ ഫോൺ എടുക്കില്ല. പിന്നെയാണ് അറിയുന്നത് അയാൾ ലോക തരികിടയാണെന്ന്. പക്ഷെ എന്റെ പൈസ ഞാൻ എങ്ങനേലും വാങ്ങിച്ചെടുക്കും. അതിന് ഇനി ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി. ദിലീപിന്റെ പുറകെയൊന്നും അധികം നടക്കേണ്ടി വന്നിട്ടില്ല. കൂടുതൽ റിസ്‌കെടുത്തത് ചിപ്പിയുടെ ഭർത്താവായ രഞ്ജിത്തേട്ടനാണ്. ദീലിപൊന്നും എന്നെ കഷ്ടപ്പെടുത്തിയിട്ടില്ല.
എന്റെ വിവരക്കേടു കൊണ്ട് ദിലീപിനെതിരെ ഞാൻ പലതും വിളിച്ച് പറഞ്ഞിട്ടുണ്ട്. സഹിക്കാൻ പറ്റാത്തത് ഇവരുടെ കൂടെ വരുന്നവരെയാണ്. മന്ത്രിയ്ക്ക് കാണില്ല ഇത്ര ഡിമാന്റ്. ആദ്യം വരുമ്പോൾ വെറും പാവമായിരിക്കും. പിന്നെ ഇപ്പോൾ കാണാൻ പറ്റില്ല, സാർ ഡിസ്‌കഷനിലാണ്, തിരക്കിലാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ മാനസികമായി വിഷമിപ്പിച്ചു കളയും എന്നും അദ്ദേഹം പറയുന്നു.
