Social Media
അമ്മയാകാനൊരുങ്ങി എമി ജാക്സൺ ;വിവാഹനിശ്ചയം മെയ് 5 നു
അമ്മയാകാനൊരുങ്ങി എമി ജാക്സൺ ;വിവാഹനിശ്ചയം മെയ് 5 നു
സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് എമി ജാക്സൺ .മോഡലിംഗ് രംഗത്തും ഏറെ ശ്രദ്ധേയ ആയ നദി ആണ് എമി ജാക്സൺ .അടുത്തിടെ ആണ് താൻ ‘അമ്മ ആകാൻ പോകുന്നു എന്ന വാർത്ത എമി പുറത്തു വിട്ടത് .ഭാവി വരനും കാമുകനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി താന്‍ അമ്മയാകുന്ന കാര്യം അറിയിച്ചത്.
‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന്, മാതൃദിനത്തേക്കാള് നല്ലൊരു ദിവസമില്ല അത് പറയാന്‍. ലോകത്ത് മറ്റെന്തിനെക്കാള്‍ കൂടുതലായി ഇപ്പോഴേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഏറ്റവും കളങ്കമില്ലാത്തതും സത്യസന്ധവുമായ സ്നേഹം. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ ഞങ്ങളുടെ കുഞ്ഞു ലിബ്രാ,’എമി ഇന്‍സ്റ്റയില്‍ കുറിച്ചു.
ഇപ്പോള്‍ ജോര്‍ജുമൊത്തുള്ള ഔദ്യോഗിക വിവാഹ നിശ്ചയത്തിന് ഒരുങ്ങുകയാണ് താരം. മേയ് 5ന് ചടങ്ങ് നടത്താനാണ് രണ്ടു പേരുടെയും തീരുമാനം. കുഞ്ഞ് വരുന്നതിന് മുമ്ബ് വിവാഹവും നടത്തിയേക്കും. ബ്രിട്ടനിലെ ബിസിനസുകാരനാണ് ജോര്‍ജ്. മുമ്ബ് പലപ്പോഴും ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോഴും താരം അത് തള്ളിക്കളഞ്ഞിരുന്നു.
എമി ജാക്സൺ അവസാനമായി അഭിനയിച്ച ഇന്ത്യൻ ചിത്രം 2 .0 ആണ് .ലണ്ടനിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ് താരം .
amy jakson engagement
