Connect with us

ലൂസിഫര്‍ 100 കോടി ക്ലബില്‍! സന്തോഷം പങ്കുവെച്ച ആന്‍റണി പെരുമ്ബാവൂരിന് പൊങ്കാല! “ആന്റണിക്ക് ഇതിനു യോഗ്യത ഇല്ല”;പ്രതിക്ഷേധം വൈഡ് റിലീസിന്റെ പേരിലും

Malayalam

ലൂസിഫര്‍ 100 കോടി ക്ലബില്‍! സന്തോഷം പങ്കുവെച്ച ആന്‍റണി പെരുമ്ബാവൂരിന് പൊങ്കാല! “ആന്റണിക്ക് ഇതിനു യോഗ്യത ഇല്ല”;പ്രതിക്ഷേധം വൈഡ് റിലീസിന്റെ പേരിലും

ലൂസിഫര്‍ 100 കോടി ക്ലബില്‍! സന്തോഷം പങ്കുവെച്ച ആന്‍റണി പെരുമ്ബാവൂരിന് പൊങ്കാല! “ആന്റണിക്ക് ഇതിനു യോഗ്യത ഇല്ല”;പ്രതിക്ഷേധം വൈഡ് റിലീസിന്റെ പേരിലും

ചരിത്രനേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ .മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച്‌ പൃഥ്വി പറഞ്ഞപ്പോള്‍ ആശീര്‍വാദിനായി ഒരു പ്രൊജകറ്റ് കമ്മിറ്റ് ചെയ്തിരിക്കുകയാണ് താനെന്നും ആ സിനിമ പൃത്വിക്ക് ചെയ്തൂടേയെന്നും മുരളി ഗോപി ചോദിച്ചിരുന്നു. തുടക്കത്തില്‍ അതൊരു തമാശയായാണ് പൃഥ്വിക്ക് തോന്നിയത്. മുരളിയാവട്ടെ ഇതേക്കുറിച്ച്‌ ആന്റണി പെരുമ്ബാവൂരിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ലൂസിഫറിനെ ആശീര്‍വാദ് ഏറ്റെടുത്തത്.

മോഹന്‍ലാലിന്‍രെ ഡ്രൈവറായിത്തുടങ്ങി പിന്നീട് ആശീര്‍വാദിന്റെ അമരക്കാരനായി മാറുകയായിരുന്നു ആന്റണി പെരുമ്ബാവൂര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നും ആരാധനയോടെ മോഹന്‍ലാലിനെ നോക്കിക്കണ്ടിരുന്ന ആന്റണി പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരിയായി മാറുകയായിരുന്നു. നരസിഹത്തിലൂടെ തുടങ്ങിയ നിര്‍മ്മാണം ലൂസിഫറിലെത്തി നില്‍ക്കുകയാണ്. ബിഗ് ബാനറും മോഹന്‍ലാലിന്റെ ഡേറ്റുമാണ് തനിക്ക് അനുഗ്രഹമായതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ച്‌ താന്‍ വിളിച്ച്‌ പറയുമ്ബോള്‍ത്തന്നെ അദ്ദേഹം അതേറ്റെടുക്കുമായിരുന്നു. വിവേക് ഒബ്‌റോയ് ഉള്‍പ്പടെയുള്ള താരങ്ങളെ സെറ്റിലേക്കെത്തിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആന്റണിയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫര്‍ 100 കോടിയിലെത്തിയ സന്തോഷം പങ്കുവെച്ചെത്തിയ ആന്റണി പെരുമ്ബാവൂരിനെ വിമര്‍ശിച്ചാണ് ഒരു വിഭാഗം എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിലായാണ് പലരും വിമര്‍ശനം രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത് തള്ളലാണ്
റിലീസ് ചെയ്ത് ആദ്യപ്രദര്‍ശനം പിന്നിടുന്നതിനിടയില്‍ത്തന്നെ കലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടങ്ങാറുണ്ട്. ഔദ്യോഗിക സ്തിരീകരണത്തിനായാണ് എല്ലാവരും കാത്തിരിക്കാറുള്ളത്. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ നേടിയായിരുന്നു ലൂസിഫര്‍ കുതിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. 50 കോടിയും 100 കോടിയുമൊക്കെയായി ഈ സിനിമ ചരിത്രമാവുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയവരില്‍ ട്രേഡ് അനലിസ്റ്റുകളുമുണ്ടായിരുന്നു. 100 കോടി നേട്ടം സ്ഥിരീകരിച്ച്‌ ആശീര്‍വാദ് സിനിമാസിന്റെ പോസ്റ്റ് വന്നതിന് പിന്നാലെയായാണ് ഇത് തള്ളാണെന്നും വിശ്വസിക്കരുതെന്നും വ്യക്തമാക്കി വിമര്‍ശകരുമെത്തിയത്.

ഇതിനു യോഗ്യതയില്ല?

ആശീര്‍വാദ് സിനിമാസിന്റെ അമരക്കാരനായി ആ കസേരയിലിരിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിനടിയിലുണ്ട്. തങ്ങള്‍ക്ക് താല്‍പര്യമുള്ള താരങ്ങള്‍ക്ക് മാത്രം കൂടുതല്‍ തിയേറ്ററുകള്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് ഒരാളുടെ കമന്റ്. വിവിധ മാധ്യമങ്ങളിലായി വന്ന കണക്കുകളിലെ അപാകതയെക്കുറിച്ചായിരുന്നു മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചത്.

തീയറ്റർ അനുവദിക്കുന്നത്തിലും പോരായ്‌മ ഉണ്ട്

ആശീര്‍വാദ് സിനിമാസ്, മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍ ഇത് മാത്രമാണ് മലയാള സിനിമ എന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്നും അതത്ര നല്ല സ്ഥിതിവിശേഷമല്ലെന്നുമാണ് മറ്റൊരാളുടെ കമന്റ്. മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ക്ക് മാത്രം വൈഡ് റിലീസ് നിയമം കൊണ്ടുവന്ന് 130 തിയേറ്റര്‍ മാത്രം നല്‍കി റിലീസ് ചെയ്യുമ്ബോള്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല 400 തിയേറ്ററില്‍ അത് പ്രദര്‍ശിപ്പിക്കുന്നു. കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്ന് കരുതി മറ്റ് താരങ്ങളുടെ സിനിമ ചവിട്ടുന്നത് അത്ര നല്ല പ്രവണതയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശക്തമായ പിന്തുണ

മോഹന്‍ലാല്‍ വീണ്ടുമൊരു നേട്ടം സ്വന്തമാക്കിയതിനുള്ള പ്രതിഷേധമാണ് വിമര്‍ശനത്തിലൂടെ പുറത്തുവരുന്നതെന്നാണ് ഒരുവിഭാഗം പറയുന്നത്. മലയാലം കണ്ട ഏറ്റവും വലിയ താരമായ മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തിയതെന്നും അദ്ദേഹത്തിന്റെ ആരാധകനാവാന്‍ കഴിഞ്ഞതില്‍ അഹങ്കരിക്കുന്നുവെന്നുമാണ് മറ്റൊരാള്‍ കുറിച്ചിട്ടുള്ളത്. കരച്ചില്‍ ടീംസുമായി വരുന്നവരെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കലക്ഷന്‍ മാത്രമല്ല കാര്യം

100 കോടിയോ 50 കോടി നേട്ടമോ നോക്കിയല്ല സിനിമയെ വിലയിരുത്തേണ്ടതെന്നും ഇത്തരത്തിലുള്ള പ്രവണത സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം നശിപ്പിക്കുമെന്നും വ്യക്തമാക്കി സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അമിത പ്രതീക്ഷ നല്‍കാതെ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളുമായി എത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്നവരാണ് പ്രേക്ഷകര്‍. അതിനിടയില്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ആന്റണി പെരുമ്പാവൂരിന്റെ ഈ പോസ്റ്റ് കാണൂ

#Lucifer

Gepostet von Antony Perumbavoor am Montag, 8. April 2019

സ്റ്റീഫൻ നെടുമ്പള്ളിയുടെ ഈ ചിത്രത്തിന് താഴത്തെ കമെന്റുകൾ ഫേസ്ബുക്കിൽ വായിക്കാം

antony perumbavoor facebook post

More in Malayalam

Trending

Recent

To Top