പാപ്പു വലിയൊരു ഫുട്ബോള്‍ പ്രേമിയാണ്, പഠിക്കാന്‍ നേരത്ത്, ട്രാവല്‍ ചെയ്യുന്ന സമയത്തും ഭക്ഷണം കഴിക്കുമ്പോഴെല്ലാം കാലിനടിയില്‍ ഫുട്ബോളുണ്ടാകും; പുത്തൻ വീഡിയോയുമായി അമൃത സുരേഷ്

മലയാളികൾക്ക് അമൃത സുരേഷിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി പ്രിയ ഗായികയായി മാറിയ അമൃത നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ,അങ്ങനെ തിരക്കിൻറെ ലോകത്താണ് ഇപ്പോൾ താരം. ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസണ് 2ലും അമൃത മത്സരിക്കാൻ എത്തിയിരുന്നു. അനിയത്തി അഭിരാമിക്കൊപ്പം ആണ് അമൃത ബിഗ് ബോസില്‍ എത്തിയത്. സോഷ്യൽ മീഡിയയിലും അമൃതെ സജീവമാണ്
ഇപ്പോഴിതാ മകള്‍ പാപ്പു എന്ന അവന്തികയുടെ പുത്തന്‍ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്. മകളൊരു ഫുട്ബോള്‍ പ്രേമിയാണെന്നാണ് ഗായിക പറയുന്നത്. ‘എല്ലാവര്ക്കും അറിയുന്നതു പോലെ ലോകം മുഴുവന്‍ ഫുട്ബോള്‍ പനി പിടിച്ചിരിക്കുകയാണ്. എന്നാല്‍ എന്റെ വീട്ടില്‍ ദീര്‍ഘനാളായി ഈ പനി പിടിച്ചിരിക്കുന്നൊരാളുണ്ട്..എന്റെ പാപ്പു..’ എന്ന് പറഞ്ഞാണ് അമൃത അവന്തികയുമൊത്തുള്ള വിഡിയോ പങ്കുവെച്ചത്. മകളുമൊത്ത് പന്ത് തട്ടുന്നതും കാണാം. അതേസമയം തനിക്ക് ഫുട്ബോളിനെ കുറിച്ച് വലിയ കാര്യമായിട്ടൊന്നുമറിയില്ലെങ്കിലും കളി കാണാന്‍ ഭയങ്കര ഇഷ്ടമാണെന്ന് അമൃത പറയുന്നു.
‘പാപ്പു വലിയൊരു ഫുട്ബോള്‍ പ്രേമിയാണ്, പഠിക്കാന്‍ നേരത്ത്, ട്രാവല്‍ ചെയ്യുന്ന സമയത്തും ഭക്ഷണം കഴിക്കുമ്പോഴെല്ലാം കാലിനടിയില്‍ ഫുട്ബോളുണ്ടാകും. വീട്ടില്‍ അമ്മ അടിയാണ് ഫുട്ബോള്‍ മാറ്റിവെക്കാന്‍ പറഞ്ഞ്. അതുകൊണ്ട് എനിക്ക് ഫുട്ബോള്‍ ഫീവര്‍ എല്ലാ ദിവസവും വീട്ടിലുണ്ട്’ എന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...