Connect with us

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. അതിജീവിതിയ്ക്ക് അത് സാധിക്കില്ലെന്ന് ആശാ ഉണ്ണിത്താന്‍

Malayalam

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. അതിജീവിതിയ്ക്ക് അത് സാധിക്കില്ലെന്ന് ആശാ ഉണ്ണിത്താന്‍

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. അതിജീവിതിയ്ക്ക് അത് സാധിക്കില്ലെന്ന് ആശാ ഉണ്ണിത്താന്‍

എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പ്രസ്താവാന വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. പ്രതിയ്ക്ക് ജാമ്യത്തിന് അര്‍ഹത ഉണ്ടെങ്കില്‍ അത് നല്‍കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറാകണമെന്നും അത്തരത്തില്‍ ജാമ്യം നല്‍കാനുള്ള ഇടപെടലുകള്‍ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നുമായിരുന്നു കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹണി എം വര്‍ഗീസ് വ്യക്തമാക്കുന്നത്.

എന്നാല്‍ പ്രോസിക്യൂട്ടര്‍ പ്രതിയെ പരിഗണിക്കേണ്ടതില്ലെന്നാണ് പ്രമുഖ അഭിഭാഷക ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവര്‍. ക്രമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ അതിജീവിതയും കുറ്റാരോപിതനുമായി രണ്ട് പേരാണ് ഉള്ളത്. പണമുള്ള പ്രതിയാണെങ്കിലും ഇല്ലാത്ത പ്രതിയാണെങ്കിലും അവര്‍ തീരുമാനിക്കുന്ന ഏത് വക്കീലിനെ വേണമെങ്കില്‍ വെക്കാന്‍ സാധിക്കും. പണം ഒരു മാനദണ്ഡമാവുന്ന സമയത്ത് മാത്രമാണ് പ്രതിക്ക് ഇക്കാര്യത്തില്‍ തടസ്സമുണ്ടാവുക. എന്നാല്‍ സര്‍ക്കാറിന്റെ ലീഗല്‍ എയ്ഡ് സെല്ലിലൂടെ അവര്‍ക്ക് സൗജന്യമായി നിയമസഹായം ലഭിക്കുമെന്നും ആശ ഉണ്ണിത്താന്‍ പറയുന്നു.

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. പ്രതിക്ക് അത്ര വലിയ അവകാശമുണ്ട്. നേരെ മറിച്ച് അതിജീവിതിയക്ക് സര്‍ക്കാറിന്റെ പ്രോസിക്യൂട്ടര്‍ മാത്രമേയുള്ളു. വിക്ടിംസ് കോണ്‍സിലിന് വാ തുറക്കാനുള്ള അവകാശം പോലുമില്ല,. വിക്ടിംസ് കോണ്‍സില്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാറിന്റെ പ്രോസിക്യൂട്ടറാണ്.

ആശയുടെ പേരില്‍ ഒരു അതിക്രമം നടന്നാല്‍ ആശ വേഴ്‌സസ് എക്‌സ് എന്നല്ല, പകരം സ്‌റ്റേറ്റ് ഓഫ് കേരള എക്‌സ്, അല്ലെങ്കില്‍ എസ്‌ഐ ഓഫ് ഇരിഞ്ഞാലക്കുട വേഴ്‌സസ് എക്‌സ് എന്നാണ് വരുന്നത്. എനിക്ക് വേണ്ടി അവിടെ പ്രവര്‍ത്തിക്കേണ്ടയാള്‍ സര്‍ക്കാറാണ്. ഇവിടെ നീതി നിഷേധം നേരിട്ട ഒരു വ്യക്തി കോടതിയില്‍ അവര്‍ക്ക് കോടതിയില്‍ പരിഹാരം വാങ്ങിച്ചുകൊടുക്കാനുള്ളത് പ്രോസിക്യൂട്ടര്‍ മാത്രമാണ്. ഈ പ്രോസിക്യൂട്ടര്‍ പ്രതിയേയും പരിഹരിക്കണമെന്ന് പറയുന്ന അവസ്ഥ ശരിയല്ലെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

പ്രോസിക്യൂട്ടര്‍ പ്രതിയെ പരിഗണിക്കേണ്ടതില്ല. എന്ത് സംഭവിച്ചു, അതിന്റെ നിയമ വശം എന്ത് എന്നൊക്കെ അറിയിച്ച് നൈതികതയിലേക്ക് കോടതിയെ സഹായിക്കുന്ന ആളാണ് പ്രോസിക്യൂട്ടര്‍. പൊലീസിന്റെ സ്‌റ്റോറി അപ്പാടെ വിഴുങ്ങുക മാത്രമല്ല, അതിന് അപ്പുറത്ത് ചിന്തിച്ച് നീതിയിലേക്ക് എത്തുകയെന്ന വലിയൊരു റോളാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടത്.

സര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന സര്‍ക്കാര്‍ വക്കീല്‍ എന്നൊക്കെ പറഞ്ഞ് പ്രോസിക്യൂഷനെ ലഘൂകരിച്ച് കാണുന്നതാണ് ഇവിടെയുള്ളത്. അതിന്റെ അപ്പുറത്ത് യഥാര്‍ത്ഥത്തില്‍ ഈ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കുമ്പോള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ മുന്നോട് കൊണ്ടുപോവുന്നത് അ ഇരയിലൂടെ, വിവരം ആദ്യമായി കൊടുത്തു ഇരയുടെ സുഹൃത്ത് അല്ലെങ്കില്‍ ദൃക്‌സാക്ഷി എന്നിവരിയിലൂടെയാണ്.

എന്നാല്‍ പിന്നീടുള്ള മുഴുവന്‍ പ്രക്രിയയിലുമുള്ളത് കുറ്റം ആരോപിക്കേണ്ട വ്യക്തി മാത്രമാണ്. പ്രതിക്ക് തന്റെ സഹായത്തിന് വേണ്ടി എന്തും യൂസ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നേരെ മറിച്ച് വിക്ടിം സൈലന്റാണ്. അവര്‍ക്ക് ഇടക്ക് കയറി വന്ന് ഒന്നും പറയാന്‍ സാധിക്കില്ല. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൊടുക്കുന്നതിലൂടെ പൊലീസിന്റെ ജോലി കഴിഞ്ഞു. പിന്നെ വിചാരണ സമയത്ത് മാത്രമേ വരേണ്ടതുള്ളു. പിന്നീട് അതിജീവിതയ്ക്ക് വേണ്ടിയുള്ളത് പ്രോസിക്യൂട്ടര്‍ മാത്രമാണ്. കോടതിയില്‍ നടക്കുന്ന പല കാര്യം പോലും അതിജീവിത അറിയുന്നില്ലെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. കേസിലെ എട്ടാം പ്രതിയായ ദിലീപിന് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ ഹണി എം വര്‍ഗീസിനെതിരെ അതിജീവിത ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അതിജീവിത ആരോപിച്ചത്.

പലപ്പോഴായി താന്‍ ഉന്നയിച്ച പരാതികള്‍ ഒന്നും തന്നെ വിചാരണ കോടതി പരിഗണിച്ചിട്ടില്ലെന്നും കേസിലെ ഏറ്റവും സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ആക്‌സസ് ചെയ്യപ്പെട്ടു എന്ന് കണ്ടെത്തിയിട്ട് പോലും അക്കാര്യത്തില്‍ അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ തയ്യാറാകാതിരുന്നയാളാണ് ജഡ്ജിയെന്നായിരുന്നു അതിജീവിത ഉയര്‍ത്തിയ വിമര്‍ശനം.

മാത്രമല്ല ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവും തമ്മില്‍ ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചെന്നും മേല്‍ക്കോടതികളില്‍ അതീജീവിത ആരോപിച്ചിരുന്നു. അതേസമയം അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. മാധ്യമങ്ങള്‍ തെറ്റിധരിപ്പിച്ചതിനാലാണ് അതിജീവിത വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending