Malayalam
അങ്ങനെ കേട്ടതോടെ അമ്പിളി ദേവിയുടെ പ്രശ്നത്തിൽ ഇടപെടാൻ പോയില്ല ;അങ്ങനെ അവർ പറയുമെന്നും കരുതിയില്ല ; ചെയ്തതെല്ലാം അമ്പിളിയ്ക്ക് വേണ്ടി മാത്രമായിരുന്നു; വേദനിപ്പിക്കുന്ന ആ രഹസ്യം വെളിപ്പെടുത്തി അനു ജോസഫ് !
അങ്ങനെ കേട്ടതോടെ അമ്പിളി ദേവിയുടെ പ്രശ്നത്തിൽ ഇടപെടാൻ പോയില്ല ;അങ്ങനെ അവർ പറയുമെന്നും കരുതിയില്ല ; ചെയ്തതെല്ലാം അമ്പിളിയ്ക്ക് വേണ്ടി മാത്രമായിരുന്നു; വേദനിപ്പിക്കുന്ന ആ രഹസ്യം വെളിപ്പെടുത്തി അനു ജോസഫ് !
മലയാളികളെ ഒന്നാകെ വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ് അടുത്തിടെ നടി അമ്പിളിയുടെ ജീവിതത്തിൽ സംഭവിച്ചത്. ബാലതാരമായി തന്നെ മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ആരാധക ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നായികയായിരുന്നു അമ്പിളി ദേവി. സീരിയലോലോ സിനിമകളിലോ പോലും വില്ലത്തി വേഷം ചെയ്തിട്ടില്ലാത്ത അമ്പിളി ദേവിയെ മലയാളികൾ ഇന്നുമോർക്കുന്നത് അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ്.
കവി ഭാവന വർണ്ണിക്കും പോലെ പാട്ടുപാവാട അണിഞ്ഞ് ചുരുണ്ട കാർകൂന്തലും വിടർന്ന കണ്ണുകളും തുടുത്ത അധരങ്ങളും ഒപ്പം നെറ്റിയിൽ ചന്ദനക്കുറിയുമിട്ട് എല്ലായിപ്പോഴും ചിരിച്ചു കണ്ടിരുന്ന അമ്പിളിയുടെ പൊട്ടിക്കരയുന്ന മുഖമായിരുന്നു കഴിഞ്ഞ കുറച്ചു നാൾ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞത്.
മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴും അമ്പിളിയുടെ സ്വകാര്യ ജീവിതം അത്ര തിളക്കമുള്ളതായിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന വാർത്തകളായിരുന്നു വന്നതത്രയും .
ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേുകള്‍ ഉണ്ടായ ശേഷം വിവാഹ മോചിതയായ അമ്പിളി നടന് ആദിത്യനെ വിവാഹം ചെയ്തു. എന്നാല്‍ ആ തീരുമാനം വലിയ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്. ആദിത്യന് മറ്റൊരു ബന്ധത്തില്‍ തുടരുകയും അമ്പിളിയെ മോശമായി ചിത്രീകരിയ്ക്കുകയും ചെയ്ത സംഭവം ഇതിനോടകം പലരും സംസാരിച്ചു കഴിഞ്ഞു.
ഈ വിഷയത്തില്‍ അമ്പിളിയ്ക്ക് ഒരുപാട് മാനസിക പിന്തുണ നല്കിയ നടിയാണ് അനു ജോസഫ്.
അമ്പിളിയുടെ പ്രശ്നം അറിഞ്ഞപ്പോള്‍ തന്നെ ഫോണില്‍ ബന്ധപ്പെടുകയും, അമ്പിളിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അനു ജോസഫ് പങ്കുവയ്ക്കുകയും ചെയ്തു.
ആ അഭിമുഖത്തില്‍ അമ്പിളി പല കാര്യങ്ങളും തുറന്ന് പറയുകയുണ്ടായി. അന്ന് അഭിമുഖം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും പിന്നീട് അമ്പിളിയുടെ പ്രശ്നങ്ങളെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാതിരുന്നതിനെ കുറിച്ചും അനു ജോസഫ് സംസാരിക്കുകയുണ്ടായി.
‘അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള് ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.
അതിന് ശേഷം പേഴ്സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത് എന്നും ഒരു ഓണലൈൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ അനു ജോസഫ് വ്യക്തമാക്കി.
2008ൽ ഏഷ്യനെറ്റിൽ ആരംഭിച്ച സ്നേഹത്തൂവൽ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കെ അതിലെ ക്യാമറാ മാൻ ആയിരുന്ന ലോവലിനെയാണ് ആദ്യം അമ്പിളി വിവാഹം ചെയ്തത് . 2009 മാർച്ച് 27 നായിരുന്നു ആ വിവാഹം . എന്നാൽ എട്ടു വർഷം നീണ്ട ദാമ്പത്യത്തിന് പിന്നീട് തിരശീല വീണു, ആ ബന്ധത്തിൽ അമ്പിളിക്ക് ഒരു മകനുണ്ടായിരുന്നു.
പിന്നീട് പണ്ടുമുതൽ പ്രണയമാണെന്നും പറഞ്ഞ് നടന്ന സീരിയൽ നടൻ കൂടിയായ ആദിത്യൻ ജയനെ വിവാഹം ചെയ്തു. ഏറെ വിവാദമായൊരു വിവാഹമായിരുന്നു അത്. ആദിത്യനെ വിവാഹം ചെയ്യുന്നതിൽ നിന്നും പലരും അമ്പിളിയെ വിലക്കി. നിർഭാഗ്യവശാൽ , അമ്പിളിയ്ക്ക് ആ ചതി മനസിലാകാൻ കാലങ്ങൾ വേണ്ടി വന്നു.
about ambili devi
