Connect with us

വിവാഹ ശേഷമുള്ള താരദമ്പതികളുടെ ആദ്യ യാത്ര, സെറ്റും മുണ്ടില്‍ അതീവ സുന്ദരിയായി മൃദുല..ചുവന്ന ഷര്‍ട്ടും മുണ്ടുമണിഞ്ഞ് യുവ; ചിത്രം വൈറൽ.. ഏറ്റെടുത്ത് ആരാധകർ

Malayalam

വിവാഹ ശേഷമുള്ള താരദമ്പതികളുടെ ആദ്യ യാത്ര, സെറ്റും മുണ്ടില്‍ അതീവ സുന്ദരിയായി മൃദുല..ചുവന്ന ഷര്‍ട്ടും മുണ്ടുമണിഞ്ഞ് യുവ; ചിത്രം വൈറൽ.. ഏറ്റെടുത്ത് ആരാധകർ

വിവാഹ ശേഷമുള്ള താരദമ്പതികളുടെ ആദ്യ യാത്ര, സെറ്റും മുണ്ടില്‍ അതീവ സുന്ദരിയായി മൃദുല..ചുവന്ന ഷര്‍ട്ടും മുണ്ടുമണിഞ്ഞ് യുവ; ചിത്രം വൈറൽ.. ഏറ്റെടുത്ത് ആരാധകർ

ദിവസങ്ങൾക്ക് മുൻപ് സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയല്‍ നടി മൃദുല വിജയ്‍യുടെയും നടന്‍ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച്‌ ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്

ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത യാത്രാവിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മൃദുലയ്‌ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ പോയ ചിത്രമായിരുന്നു യുവ കൃഷ്ണ പോസ്റ്റ് ചെയ്തത്. സെറ്റും മുണ്ടില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മൃദുല. ചുവന്ന ഷര്‍ട്ടും മുണ്ടുമായിരുന്നു യുവയുടെ വേഷം.

ചിരിച്ച മുഖത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഗുരുവായൂരപ്പന്റെ നടയില്‍ എന്ന ക്യാപ്ഷനോടെയാണ് യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്. മൃദുലയേയും ടാഗ് ചെയ്തിട്ടുണ്ട്.

വിവാഹ ശേഷമുള്ള ആദ്യത്തെ യാത്രയാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. യുവയ്‌ക്കൊപ്പം കൊച്ചിയിലേക്ക് പോവുന്നതിന്റെ വീഡിയോ മൃദുല പോസ്റ്റ് ചെയ്തിരുന്നു. നിലവിളക്കുമായി യുവയുടെ വീട്ടില്‍ പ്രവേശിക്കുന്നതിന്റേയും പുതിയ ഫ്‌ളാറ്റിലെ പാലുകാച്ചലിന്റെ ചിത്രങ്ങളും യുവയും മൃദുലയും പങ്കുവെച്ചിരുന്നു.

വിവാഹശേഷം അഭിനയത്തില്‍ തുടരുമെന്ന് മൃദുല മുന്‍പേ തന്നെ പറഞ്ഞിരുന്നു. ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല, കലാരംഗത്ത് തുടരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു യുവ പറഞ്ഞത്.

സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇരുവരും ഭാവി പരിപാടികളെക്കുറിച്ച് തുറന്നുപറഞ്ഞത്. മൃദുലയുടെ കരിയറിനും പ്രാധാന്യം നല്‍കുന്നയാളാണ് താനെന്ന് യുവ പറഞ്ഞപ്പോള്‍ ആരാധകരും ആ വാക്കുകള്‍ ഏറ്റെടുത്തിരുന്നു.

യുവയേയും മൃദുലയേയും ഒന്നിപ്പിക്കാന്‍ നിമിത്തമായത് രേഖ രതീഷായിരുന്നു. തന്റെ ഓണ്‍സ്‌ക്രീന്‍ മകളും മകനും ജീവിതത്തില്‍ ഒരുമിക്കുന്നത് കാണാനായി രേഖ എത്തിയിരുന്നില്ല. രേഖയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു. ഇരുവരും തന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നായിരുന്നു രേഖ പറഞ്ഞത്. വിവാഹ ചടങ്ങുകളില്‍ താന്‍ പങ്കെടുക്കാറില്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും. എന്നും തന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ടെന്നുമായിരുന്നു രേഖ പറഞ്ഞത്. രേഖയുടെ മറുപടി വൈറലായി മാറിയിരുന്നു.

More in Malayalam

Trending

Recent

To Top