Connect with us

ഞാനും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്; അല്‍ഫോൺസ് പുത്രന്‍

Movies

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പുതിയ സിനിമ ഗോൾഡ് റിലീസ് ചെയ്തത്. ചിത്രത്തിന് നേരെ വിമർശനവുമായി ഒരു കൂട്ടർ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ‘

നെഗറ്റീവ് റിവ്യൂ എഴുതുന്നവര്‍ക്ക് നന്ദിയുണ്ടെന്നും കുറേ കുശുമ്പും പുച്ഛവുമാണ് അതിലധികവുമെന്നും അല്‍ഫോന്‍സ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അല്‍ഫോണ്‍സ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍

ഗോള്‍ഡിനെ കുറിച്ചുള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാവരും കാണണം. കുറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെക്കുറിച്ചും എന്റെ സിനിമയെ കുറിച്ചും കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവര്‍ക്കു.

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ, കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു. എന്ന് പറഞ്ഞാല്‍ ചായ ഉണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോള്‍ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല്‍ വയ്ക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞാല്‍…നിങ്ങളുടെ ഈഗോ വിജയിക്കും.

ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമയ്ക്കു പേരിട്ടത്…ഗോള്‍ഡ് എന്നാണ്. ഞാനും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE : ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം…ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്.

എന്ന് നിങ്ങളുടെ സ്വന്തം അല്‍ഫോന്‍സ് പുത്രന്‍.

Continue Reading
You may also like...

More in Movies

Trending

Recent

To Top