Technology
അത്യാധുനിക ഹോട്ടൽ മുറി പോലെ അല്ലു അർജുന്റെ കാരവാൻ ! വില അറിഞ്ഞു കണ്ണുതള്ളി ബോളിവുഡ് താരങ്ങൾ !
അത്യാധുനിക ഹോട്ടൽ മുറി പോലെ അല്ലു അർജുന്റെ കാരവാൻ ! വില അറിഞ്ഞു കണ്ണുതള്ളി ബോളിവുഡ് താരങ്ങൾ !
By
സിനിമ രംഗത്ത് കാരവാൻ സംസ്കാരം തുടങ്ങയിട്ട് കുറച്ച് കാലമായി . ഏറ്റവും ആഡംബരത്തോടെയുള്ള കാരവാനുകൾ സ്വന്തമാക്കാൻ മത്സരമാണ് താരങ്ങൾ തമ്മിൽ പോലും. ഇപ്പോൾ അല്ലു അർജുന്റെ കാരവൻ ആണ് തരംഗമാകുന്നത്.
ലക്ഷങ്ങളും കോടികളും വിലയുള്ള കാരവാനുകളുടെ ഇടയിലെ സൂപ്പര്‍താരമാകുകയാണ് അല്ലു അര്‍ജുന്റെ ഏഴുകോടി രൂപയുടെ വാനിറ്റി വാന്‍. സൂപ്പര്‍ കാറുകളും ആഡംബരകാറുകളും സ്വന്തമായുള്ള അല്ലു അര്‍ജുന്റെ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് റെഡ്ഡി ഡിസൈന്‍സ് ആണ്.
വാഹനത്തിന് ഏകദേശം ഏഴുകോടിയോളം രൂപ താരം മുടക്കിയെന്നാണ് വാര്‍ത്തകള്‍. അതില്‍ 3.5 കോടി ഇന്റീരിയറിനായും ബാക്കി തുക എക്‌സ്റ്റീരിയറിനും ഷാസിക്കും ഡിസൈനുമാണ് ചെലവായത്. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കറുപ്പു നിറത്തിലുള്ള വാഹനത്തിനു ക്സ്റ്റമൈസിഡ് വീലുകളാണ്. താരത്തിന്റെ പ്രത്യേക താല്‍പര്യ പ്പകാരം ഡിസൈന്‍ ചെയ്ത ഇന്റീരിയറില്‍ മൂഡ് ലൈറ്റിങ്‌സുകളും കൂടാതെ മൂണ്‍വിന്‍ഡോയും ഉണ്ട്.
ലക്ഷ്വറി അപ്പാര്‍ട്ട് മെന്റിനെ തോല്‍പ്പിക്കുന്ന സൗകര്യങ്ങളാണ് വാഹത്തിന്റെ ഇന്റീരിയറില്‍. കിടപ്പുമുറിയും മേക്കപ്പ്റൂമുമായി മാറ്റാവുന്ന റൂമാണ് അതില്‍ ഏറ്റവും വലിയ പ്രത്യേകത. മേക്കപ്പിനായി 360 ഡിഗ്രീ തിരിയുന്ന ഇലക്ട്രോണിക് ചെയറും വലിയ കണ്ണാടിയും ആവശ്യമെങ്കില്‍ വാഹനത്തിന്റെ വശങ്ങള്‍ പുറത്തേയ്ക്ക് തള്ളി മുറിയുടെ വലിപ്പം കൂട്ടാനുമാകും. വലിയ ടിവി, ഫോണ്‍ തുടങ്ങീ ഒരു ഹോട്ടല്‍ മുറിയിലുള്ള സൗകര്യങ്ങളിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
allu arjuns luxury vanity van