Connect with us

കാറിന്റെ സ്പാര്‍ക് പ്ലഗ്ഗുകളെ കുറിച്ച് ബൂഡ്‌മോയില്‍ നിന്ന് അറിയാം

Technology

കാറിന്റെ സ്പാര്‍ക് പ്ലഗ്ഗുകളെ കുറിച്ച് ബൂഡ്‌മോയില്‍ നിന്ന് അറിയാം

കാറിന്റെ സ്പാര്‍ക് പ്ലഗ്ഗുകളെ കുറിച്ച് ബൂഡ്‌മോയില്‍ നിന്ന് അറിയാം

എതൊരു ഓട്ടോമൊബീലിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ സ്പാര്‍ക് പ്ലഗ്ഗുകള്‍. എന്‍ജിന്റെ സിലിണ്ടറുകള്‍ക്കുള്ളില്‍ വായുവിനെ ജ്വലിപ്പിച്ച് ഇന്ധനവുമായി സംയോജിപ്പിയ്ക്കുന്നതിന് ആവശ്യമായ സ്പാര്‍ക് അഥവാ തീപ്പൊരി പകരുന്നത് ഈ സ്പാര്‍ക് പ്ലഗ്ഗുകളാണ്. വാഹനം നിന്നു പോകാതെ ഓടുന്നതിന് തുടര്‍ച്ചയായ ജ്വലനം നടക്കേണ്ടതുണ്ട്.

മറ്റേത് വാഹന ഭാഗങ്ങളെയും പോലെ സ്പാര്‍ക് പ്ലഗ്ഗുകളും കാലപ്പഴക്കം കൊണ്ട് തേഞ്ഞ് കേടു വരുന്നവയാണ്. ഇതിലെ ഇലക്ട്രോഡുകള്‍ക്കാണ് പ്രധാനമായും കേടു വരുന്നത്. അമിത ഉപയോഗം അല്ലെങ്കില്‍ പോലും കാലം ചെല്ലുന്തോറും അവയ്ക്ക് തേയ്മാനവും തന്മൂലം പ്രവര്‍ത്തനക്ഷമത മന്ദീഭവിക്കലും ഉണ്ടാകും.

ചില ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ വാഹനത്തിന്റെ സ്പാര്ക് പ്ലഗ്ഗുകള്‍ മാറ്റാനുള്ള സമയമായി എന്നു മനസ്സിലാക്കാം.

നിങ്ങളുടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എന്‍ജിനില്‍ നിന്നും കരകരപ്പോടെയുള്ള അസ്വസ്ഥജനകമായ ശബ്ദം വരുന്നുണ്ടെങ്കിലോ വാഹനത്തിന് മൊത്തം ഒരു കുലുക്കം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധിച്ചു വേണ്ടത് ചെയ്യുന്നില്ലെങ്കില്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ കൂടുതല്‍ ചെലവേറിയ വഴികള്‍ തേടേണ്ടതായി വരും. ഇനി, നിങ്ങളുടെ കാര്‍ സ്റ്റാര്‍ട്ട് ആകുന്നേ ഇല്ല എങ്കില്‍ പെട്ടെന്ന് ചിന്തിയ്ക്കുന്നത് അതില്‍ വേണ്ടത്ര ഇന്ധനം ഇല്ലെന്നോ, അല്ലെങ്കില്‍ ബാറ്ററിയ്ക്ക് തകരാര്‍ എന്തെങ്കിലും ഉണ്ടെന്നോ ആയിരിയ്ക്കും . ഇത് രണ്ടുമല്ലെന്ന് പരിശോധിച്ചു ഉറപ്പിച്ചു കഴിഞ്ഞാല്‍ സ്പാര്‍ക് പ്ലഗിനു പ്രശ്‌നം ഉണ്ടെന്ന് തീര്‍ച്ചയാക്കാം.

നിങ്ങളുടെ കാര്‍ എന്‍ജിന്‍ ശരിയായി പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ ഒന്ന് സ്റ്റാര്‍ട്ട് ആയ ശേഷം കാര്‍ നിന്ന് പോകും. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ട് ആകുകയും സാധാരണ പോലെ പ്രവര്‍ത്തിയ്ക്കുകയും ചെയ്‌തേക്കാം. ഇങ്ങനെ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ സ്പാര്‍ക് പ്ലഗ്ഗുകള്‍ മാറ്റാന്‍ സമയമായി എന്ന് തിരിച്ചറിയാം. വാഹനത്തിന്റെ ഇന്ധനക്ഷമതയെ കാര്യമായി ബാധിയ്ക്കുന്ന ഒരു ഘടകമാണ് ഗുണനിലവാരം കുറഞ്ഞ വാഹന ഭാഗങ്ങള്‍ . സാധാരണയില്‍ കൂടുതലായി ഇന്ധനം നിറയ്ക്കേണ്ടി വരുന്ന സാഹചര്യം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ സ്പാര്‍ക് പ്ലഗ്ഗുകള്‍ ശരിയായി പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് കരുതാം. അവ മാറ്റിയാല്‍ തീരുന്ന പ്രശനം മാത്രമാണത്.

എന്നാല്‍ മൗലികതയുള്ളതും വ്യാജമല്ലാത്തതുമായ വാഹന ഭാഗങ്ങള്‍ ലഭിക്കുക എന്നത് ശ്രമകരമായ കാര്യമാണ് . ഇവിടെയാണ് ബൂഡ്‌മോ പാര്‍ട്‌സ് സ്റ്റോറിന്റെ (Boodmo parts store) പ്രസക്തി. ഗുണ നിലവാരമുള്ളതും വ്യാജമല്ലാത്തതുമായ സ്പാര്‍ക് പ്ലഗ്ഗുകള്‍ ഇന്ത്യയില്‍ ലഭിയ്ക്കുന്നതിന് ഏറ്റവും വിശ്വസ്തമായ ഒരു സൈറ്റാണ് ബുഡ്‌മോ.കോം (boodmo.com). ഓട്ടോമൊബൈലുകളുടെ സ്‌പെയര്‍ പാര്‍ട്ടുകളുടെ വലിയ ഒരു ശേഖരം ഉള്ള ബുഡ്‌മോയ്ക്ക് വാഹന പാര്‍ട്ടുകളുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഓണ്‍ലൈനില്‍ പരിഹാരം നല്‍കാനാവും.

വിവിധ നിര്‍മാതാക്കളുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും വിലകളും താരതമ്യം ചെയ്ത് നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായവ ആദായവിലയില്‍ നിങ്ങള്‍ക്കിവിടെ നിന്നും തെരഞ്ഞെടുക്കാനാവും. ഞങ്ങളുടെ സൈറ്റിലെത്തി ആവശ്യമായവ സെര്‍ച്ച് ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

about Spark Plugs

More in Technology

Trending

Recent

To Top