Malayalam
വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് തരാം എലീന പടിക്കൽ
വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് തരാം എലീന പടിക്കൽ
അവതാരകയായും സീരിയല്‍ താരം ആയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് എലീന പടിക്കല്‍. അവതാരകയായിരുന്ന എലീന ഭാര്യയെന്ന പരമ്ബരയിലൂടെയായിരുന്നു അഭിനേത്രിയായെത്തിയത്. വില്ലത്തിയായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസ് സീസണ് 2 ല്‍ എലീനയും മത്സരിച്ചിരുന്നു. സ്ക്രീന്‍ സ്പേസ് കിട്ടാനായി ഓവറാക്കുകയാണ് താരമെന്ന തരത്തിലായിരുന്നു തുടക്കത്തില്‍ എല്ലാവരും പറഞ്ഞത്. ഫേക്കാണെന്ന ആരോപണവും വന്നിരുന്നു. ഇങ്ങനെ പറഞ്ഞവര്‍ തന്നെ തിരുത്തിപ്പറയുകയായിരുന്നു പിന്നീട്.
ആദ്യദിനം മുതല്‍ ഷോ അവസാനിക്കുന്നത് വരെ ഒരേ പോലെയാണ് എലീന പെരുമാറിയതെന്നാണ് പിന്നീട് എല്ലാവരും പറഞ്ഞത്. എലീന ശരിക്കും അങ്ങനെയാണെന്നായിരുന്നു സുരേഷ് കൃഷ്ണയും പറഞ്ഞത്. തനിക്ക് നേരിട്ടറിയാവുന്ന കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാഭവന്‍ മണി ഫൗണ്ടേഷന് ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം താരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ബിഗ് ബോസിനെക്കുറിച്ചും ലോക് ഡൗണ്‍ സമയത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു എലീന പറഞ്ഞത്. സിനിമ തന്നെ തേടുന്നുണ്ടെന്നും താന്‍ അവസരം സ്വീകരിച്ചിട്ടില്ലെന്നും എലീന പറഞ്ഞിരുന്നു.
ബിഗ് ബോസില്‍ നിന്നും 75 ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അവിടെയും ലോക് ഇവിടെ വന്നതിന് ശേഷവും ലോക്കായിരിക്കുകയാണ്. വണ്ടിയെടുത്ത് പുറത്ത് പോവാനും സുഹൃത്തുക്കളെ കാണാനുമൊക്കെ ആഗ്രഹിച്ചിരുന്നു. നേരെ തിരുവനന്തപുരത്തേക്കാണ് തിരിച്ചുവന്നത്. ബാംഗ്ലൂരിലേക്ക് പോണം, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. ഷൂട്ടും കാര്യങ്ങളുമൊക്കെ ചെയ്യാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് വന്നത്. അതിനിടയിലാണ് എല്ലാം ലോക്കായത്. ഇതിനിടയിലായിരുന്നു ഒരാള്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ഇപ്പോള്‍ വിവാഹമൊന്നും ഇല്ലെന്നും അതിന് സമയമാവുമ്ബോള്‍ നടത്താല്ലോയെന്നുമായിരുന്നു എലീനയുടെ മറുപടി.
alina padikkal
