Connect with us

അന്ന് നാദിർഷയോട് വരെ “നോ” പറഞ്ഞു; വേറെ വഴിയില്ലാത്തതിനാൽ രോഹിത്ത് വന്നു; പ്രയാ​ഗ മാർട്ടിന്റെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു’; പഴയ ഓർമ്മകളിലൂടെ എലീന പടിക്കൽ!

Malayalam

അന്ന് നാദിർഷയോട് വരെ “നോ” പറഞ്ഞു; വേറെ വഴിയില്ലാത്തതിനാൽ രോഹിത്ത് വന്നു; പ്രയാ​ഗ മാർട്ടിന്റെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു’; പഴയ ഓർമ്മകളിലൂടെ എലീന പടിക്കൽ!

അന്ന് നാദിർഷയോട് വരെ “നോ” പറഞ്ഞു; വേറെ വഴിയില്ലാത്തതിനാൽ രോഹിത്ത് വന്നു; പ്രയാ​ഗ മാർട്ടിന്റെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു’; പഴയ ഓർമ്മകളിലൂടെ എലീന പടിക്കൽ!

മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതമായ മുഖം ആണ് എലീന പടിക്കൽ. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ 2ൽ പങ്കെടുത്തതോടെ എലീനയുടെ വ്യക്തി ജീവിതവും പ്രേക്ഷകർ മനസിലാക്കിക്കഴിഞ്ഞു. തനിക്കൊരു പ്രണയമുണ്ടെന്ന് താരം അവിടെ വെച്ചാണ് തുറന്നുപറഞ്ഞത്. ‘വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങൾ. അവനും എന്നെപ്പോലെ ഒറ്റക്കുട്ടിയാണ്. കോഴിക്കോടാണ് വീട്. വീട്ടുകാർ വിവാഹം നടത്തുന്നതിനായി കാത്തിരിക്കുകയാണ്’ തങ്ങളെന്നും എലീന പറഞ്ഞിരുന്നു.

‘രോഹിത് ആദ്യം സുഹൃത്തായിരുന്നു. പിന്നീടാണ് പ്രണയം പറഞ്ഞത്. തുടക്കത്തിൽ പ്രണയാഭ്യർത്ഥനയ്ക്ക് മറുപടി കൊടുത്തിരുന്നില്ല. എനിക്ക് പറ്റിയ ആൾ തന്നെയാണ് ഇത് തന്നെയെന്ന് മനസിലായതോടെയാണ് സമ്മതം പറഞ്ഞത്. തുടക്കത്തിൽ വീട്ടിൽ നിന്നും എതിർപ്പുകളായിരുന്നു. പിന്നീടാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്’ എലീന മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇക്കഴിഞ്ഞ ആ​ഗസ്റ്റിലായിരുന്നു എലീനയുടേയും രോഹിത്തിന്റേയും വിവാഹം നടന്നത്.

ആറ് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു എലീനയുടെ വിവാഹം നടന്നത്. ഭക്ഷണത്തോടും വാഹനങ്ങളോടുമടക്കം തൻറെ പല അഭിരുചികളും പങ്കുവെക്കുന്ന ആളാണ് എന്നാണ് എലീന ആദ്യം രോഹിത്തിനെ പരിചയപ്പെടുത്തിയത്. വിവാഹ ജീവിതത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന എലീന കുടുംബജീവിതത്തെ കുറിച്ചും ഭർത്താവ് രോഹിത്തിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു എലീന. നടൻ ജിത്തുവിനൊപ്പമാണ് എലീന പടിക്കൽ റെഡ് കാർപറ്റിൽ എത്തിയത്.

സ്വാസികയാണ് റെഡ് കാർപറ്റിന്റെ അവതാരിക. ഫ്ലവേഴ്സ്, ഏഷ്യാനെറ്റ് തുടങ്ങി ഒട്ടുമിക്ക ചാനലുകളിലും വിവിധ പരിപാടികളിലായി അവതാരകയെന്ന ലേബലിൽ എലീന തിളങ്ങിയിട്ടുണ്ട്. താൻ വിവാഹിതയാണെന്ന കാര്യം പലപ്പോഴും മറക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും എലീന പരിപാടിയിൽ‌ പറയുന്നുണ്ട്. രോഹിത്തില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ വന്നതിന്റെ കാരണവും എലീന പറഞ്ഞു. ‘കാമറയുടെ മുന്നിൽ വരാൻ തീരെ താൽപര്യമില്ലാത്ത ആളാണ് രോഹിത്ത്. കല്യാണത്തിന് മാത്രമാണ് എനിക്കൊപ്പം വന്നിട്ടുള്ളത്. അല്ലാത്തിടത്ത് നീ പോയിക്കോളൂ.. നോ പ്രോബ്ലം ലെവൽ ആണ്. കാമറ ഇല്ലെങ്കിൽ ആരോടും വളരെ നന്നായി സംസാരിക്കും.’

‘കല്യാണ തിരക്കുകൾ എല്ലാം കഴിഞ്ഞ് നാലാം ദിവസം രോഹിത്തിന് ഒപ്പം കിടക്കുന്ന സമയത്താണ് അമ്മയുടെ ഫോൺ കോൾ വന്നത്. ‘യ്യോ അമ്മ വിളിക്കുന്നു’ എന്ന് പറഞ്ഞ് ഞാൻ ഒന്ന് ഞെട്ടി. അതിനെന്താ കുഴപ്പം എന്ന രീതിയിൽ രോഹിത്ത് നോക്കി. വിവാഹം കഴിഞ്ഞുവെന്നത് മറന്നുപോകും ഇടയ്ക്ക്.

ബിസിനസ്, ഓട്ടോ മൊബൈൽസ്, കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നത് അത്തരം കാര്യങ്ങളിലാണ് രോഹിത്തിന് കൂടുതൽ ഇഷ്ടം. പാട്ട് പാടാറുണ്ട്. ഇത് കേൾക്കുമ്പോൾ രോഹിത്തിന്റെ അച്ഛനും അമ്മയും ഞെട്ടും. പക്ഷെ സത്യത്തിൽ രോഹിത്ത് എനിക്ക് വേണ്ടി പാടി തരാറുണ്ട്. അത്യാവശ്യം നന്നായി പാടും. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം നടത്തുകയുള്ളൂ എന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു.’

‘അഭിനയം എനിക്ക് ഒട്ടും കംഫർട്ട് അല്ലാത്ത മേഖലായയിരുന്നു. അഭിനയിക്കില്ല എന്ന തീരുമാനവും ഉണ്ടായിരുന്നു. പക്ഷെ ഭാര്യ എന്ന സീരിയലിൽ യാദൃശ്ചികമായി വന്ന് പെട്ടുപോയി. നൂറ് എപ്പിസോഡ് മാത്രം ചെയ്യാൻ വന്ന ഞാൻ സീരിയലിൽ മുഴുവൻ അഭിനയിക്കുയായിരുന്നു. അതിന് ശേഷം ഒരു സീരിയൽ ചെയ്തിട്ടില്ല. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് എന്റെ സിനിമയിൽ നീ അഭിനയിക്കും എന്ന് നാദിർഷ ഇക്ക പറഞ്ഞിരുന്നു.

പ്രയാഗ മാർട്ടിൻ ചെയ്ത റോൾ എനിക്ക് ആണ് ആദ്യം വന്നത്. ഞാൻ നോ പറഞ്ഞു’ എലീന പറയുന്നു. സീരിയലുകളിൽ മാത്രമല്ല ചില പരസ്യങ്ങളിലും എലീന അഭിനയിച്ചിട്ടുണ്ട്. ഇന്നും മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ കളിയും ചിരിയുമായി നിറഞ്ഞു നിൽക്കുകയാണ് എലീന പടിക്കൽ.

about alina padikkal

Continue Reading
You may also like...

More in Malayalam

Trending