Connect with us

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആ രണ്ട് താരങ്ങൾ; ‘അയയിലെ കഥ’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

Malayalam

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആ രണ്ട് താരങ്ങൾ; ‘അയയിലെ കഥ’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആ രണ്ട് താരങ്ങൾ; ‘അയയിലെ കഥ’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ ലോക്‌ഡൗൺ കാലത്ത് നിർമിച്ച മാസ്കുകമായി ‘ ഒരു അയയിലെ കഥ’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അയയിൽ ഉണക്കാനിട്ടിരിക്കുന്ന മാസ്കുകൾ തമ്മിൽ നടക്കുന്ന 6 മിനിട്ട് ദൈർഘ്യമുള്ള സംഭാഷണം സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു

പണ്ട് ആശുപത്രികളിൽ മാത്രം ഉപയോഗിച്ചരിക്കുന്ന മാസ്‌ക്കുകൾ ഇന്ന് സപ്ലൈക്കോ, റേഷൻ കട, ചന്ത തുടങ്ങി പല ഇടങ്ങളിലും സഞ്ചരിക്കുകയാണ്. ആ സഞ്ചാര യാത്രകളെ കുറിച്ചും പുറത്തിറങ്ങിയതിന് പൊലീസ് പിടിച്ച സങ്കടവും, മാസ്കുകൾക്കിടയിലെ ഫ്രീക്കന്മാരായ തൂവാലകളെപ്പറ്റിയും അയയിൽ തൂക്കിയിട്ട മാസ്‌ക്കുകൾ സംസാരിക്കുന്നുണ്ട്

റയാൻ ഫിലിംസാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത്.

അലക്സ് ബാബു ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. അശ്വിൻ ഫ്രെഡി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സുജിത് കുമാർ കലാസംവിധാനവും സുമോദ് ഒഎസ് ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു.

short film

More in Malayalam

Trending

Recent

To Top