News
സിനിമ ഇന്‍ഡസ്ട്രിയിൽ പുരുഷാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നു; എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ , എന്ത് എഡിറ്റര്‍ പെണ്ണാണോയെന്ന് ചോദിക്കും; ഐശ്വര്യ ലക്ഷ്മി!
സിനിമ ഇന്‍ഡസ്ട്രിയിൽ പുരുഷാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നു; എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ , എന്ത് എഡിറ്റര്‍ പെണ്ണാണോയെന്ന് ചോദിക്കും; ഐശ്വര്യ ലക്ഷ്മി!
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിക്കാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
ഐശ്വര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയതായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വേറിട്ടതും, ശക്തവുമായ കഥാപാത്രങ്ങളെയായിരുന്നു ഐശ്വര്യ അഭിനയിച്ചത്.
അതേസമയം, വ്യക്തമായ നിലപാടുകളിലൂടെയും ഐശ്വര്യ ലക്ഷ്മി സമൂഹമാധ്യങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് പറയുകയാണ് ഇപ്പോൾ താരം. ടെക്‌നിക്കല്‍ സൈഡ് കൈകാര്യം ചെയ്യുന്നത് സ്ത്രീയാണെന്നത് പെട്ടെന്ന് അംഗീകരിക്കപ്പെടില്ലെന്ന് ഐശ്വര്യ പറഞ്ഞു.
ഇപ്പോള്‍ ചെറുതായി അതിലെല്ലാം മാറ്റം വന്നുവെന്നും സിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടുമെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.
“സിനിമ ഇന്‍ഡസ്ട്രി മെയില്‍ ഡോമിനേറ്റഡാണെന്നാണ് എന്റെ വിശ്വാസം. സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതലായത് കൊണ്ടാണ് ഇവിടത്തെ മെയില്‍ ഡോമിനന്‍സ് നമുക്ക് ഫീല്‍ ചെയ്യുന്നത്.
സിനിമയിലെ ടെക്‌നിക്കല്‍ സൈഡിലും സ്ത്രീകള്‍ കുറവാണ്. എന്നാല്‍ ഇപ്പോള്‍ അത് മാറി മാറി വരുന്നുണ്ട്. കോസ്റ്റിയൂം സൈഡില്‍ സ്ത്രീയാണെന്ന് പറയുന്നത് കുറച്ചുകൂടെ ആളുകള്‍ സ്വീകരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീ കോസ്റ്റിയൂം സ്‌റ്റെലിസ്റ്റാണെന്ന് പറയുന്നത് പൊതുവേ വേഗത്തില്‍ അംഗീകരിക്കും. അതുപോലെ തന്നെയാണ് മേക്കപ്പ് ചെയ്യുന്നത്. അതും അംഗീകരിക്കപ്പെടാന്‍ എളുപ്പമാണ്.
അതേസമയം എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ എന്ത് എഡിറ്റര്‍ പെണ്ണാണോയെന്ന് ചോദിക്കും. എനിക്ക് അറിയാവുന്ന ബെസ്റ്റ് എഡിറ്ററാണ് ആര്‍തി ബജാജ്. അനുരാഗ് കശ്യപ് സാറിന്റെ സിനിമകളുടെ എഡിറ്ററാണ്. ഞാന്‍ കണ്ടതില്‍വെച്ചുള്ള ഏറ്റവും നല്ല എഡിറ്ററാണ് അവര്‍.
അമ്മു എന്ന എന്റെ ചിത്രത്തിന്റെ എഡിറ്റര്‍ രാധ ശ്രീധറാണ്. അതുപോലെ തന്നെ ഡി.ഒ.പി സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ കൂടുതല്‍ ചേദ്യങ്ങള്‍ വരും. അമ്മുവിന്റെ ഡി.ഒ.പി ചെയ്തത് അപൂര്‍വ അനിലാണ്, അവര്‍ സ്ത്രീയാണ്
അങ്ങനെ നോക്കുമ്പോള്‍ ടെക്‌നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ കുറവാണ്. പക്ഷേ സ്ത്രീകള്‍ കടന്ന് വരുന്നുണ്ട്. സിനിമയില്‍ പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് പണ്ട് പറയാറുണ്ടായിരുന്നു. ചിലപ്പോള്‍ അതുകൊണ്ടാകും സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരാന്‍ വൈകിയത്. ഇനി തീര്‍ച്ചയായും അതൊക്കെ പതിയെ പതിയെ മാറുമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
about aiswarya lekshmi
