Connect with us

‘ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ?’; ഐശ്വര്യയുടെ പുതിയ ചിത്രം സൈബര്‍ലോകം കീഴടക്കുന്നു…

Interesting Stories

‘ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ?’; ഐശ്വര്യയുടെ പുതിയ ചിത്രം സൈബര്‍ലോകം കീഴടക്കുന്നു…

‘ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ?’; ഐശ്വര്യയുടെ പുതിയ ചിത്രം സൈബര്‍ലോകം കീഴടക്കുന്നു…

2018ലെ ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ മലയാളികളുടെ ഐശ്വര്യ ലക്ഷ്മിയും ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചിത്രത്തിന് കുറിച്ച തലക്കെട്ടും ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ലൂസ് ടീഷര്‍ട്ടും ധരിച്ച് മുണ്ടുടുത്ത് കണ്ണാടിക്കു മുന്നില്‍ നിന്നെടുത്ത സെൽഫി പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യ ‘ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ?’ എന്ന് ചോദിച്ചത്. 

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ പത്രമാണ്. പത്രവായനക്കാരുടെ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. 

വിവിധ സിനിമാ-മോഡൽ മേഖലകളിലുളള 50 വനിതകളെയാണ് ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരി, മൂന്നാം സ്ഥാനം കത്രീന കൈഫ്, നാലാം സ്ഥാനം ദീപിക പദുക്കോൺ, അഞ്ചാം സ്ഥാനം ഗായത്രി ഭരദ്വാജ്, ആറാം സ്ഥാനം അതിഥി റാവു തുടങ്ങിയവര്‍ക്കാണ്. 

മലയാളി താരമായ മാളവിക മോഹനന്‍ 39-ാം സ്ഥാനം നേടിയിട്ടുണ്ട്. ഐശ്വര്യ രാജേഷ്, ശ്രുതി ഹരിഹരൻ എന്നീ തമിഴ് താരങ്ങളും പട്ടകയിൽ ഇടം നേടിയിട്ടുണ്ട്. ജാക്വിലിൻ ഫെര്‍ണാണ്ടസ്, ദിശ പട്ടാണി, ശ്രദ്ധ കപൂര്‍, കിയാര അദ്വാനി, മാനുഷി ചില്ലാര്‍, സണ്ണി ലിയോൺ എന്നിവരും പട്ടികയിലുണ്ട്.
സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലൻ്റ് എന്നീ ഘടകങ്ങളായിരുന്നു താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനമായിരുന്നത്. ഐശ്വര്യ ലക്ഷ്മി മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്നാണ് മുൻനിര നായികമാരിലൊരാളായി ഐശ്വര്യ മാറിയത്. 

Aishwarya lekshmi’s new viral photo.

More in Interesting Stories

Trending

Recent

To Top