Malayalam
എനിക്ക് വേണ്ടി അമ്മയുടെ പേരിൽ മാട്രിമോണി പ്രൊഫൈൽ തുടങ്ങിയിരുന്നു;എന്നിട്ടും നിരവധി ആലോചനകൾ വന്നിരുന്നു; മാട്രിമോണി പ്രൊഫൈൽ ആരംഭിച്ചിതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി !
എനിക്ക് വേണ്ടി അമ്മയുടെ പേരിൽ മാട്രിമോണി പ്രൊഫൈൽ തുടങ്ങിയിരുന്നു;എന്നിട്ടും നിരവധി ആലോചനകൾ വന്നിരുന്നു; മാട്രിമോണി പ്രൊഫൈൽ ആരംഭിച്ചിതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്‍മി നായികയായ ഏറ്റവും പുതിയ ചിത്രം അർച്ചന 31 നോട്ട് ഔട്ട് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അർച്ചന 31 നോട്ട് ഔട്ടിന്റെ ഫോട്ടോകളും ട്രെയിലറുമൊക്കെ ഓൺലൈനിൽ വൈറലാണ്. അർച്ചന 31 നോട്ട് ഔട്ട് ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷബീർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
സ്‍കൂൾ അധ്യാപികയായിട്ടാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‍മി വേഷമിടുന്നത്. അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോയൽ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പാലക്കാടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നാട്ടിൻ പുറത്ത് നടക്കുന്ന കഥയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗായിക അഞ്ജു ജോസഫ് അടക്കമുള്ളവരും രമേഷ് പിഷാരടിയുമെല്ലാം സിനിമയുടെ ഭാഗമായിരുന്നു. ട്രെയിലറിൽ ഇരുപത്തിയെട്ടുകാരിയായ അർച്ചനയ്ക്ക് വേണ്ടി നിരവധി വിവാഹ ആലോചനകൾ വരുന്നതും പലതും പാതി വഴിയിൽ മുടങ്ങുന്നതും കാണിക്കുന്നുണ്ട്.
ജീവിതത്തിൽ മാട്രിമോണി പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഒൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ വിശേഷങ്ങൾ പങ്കുവെച്ചത്. ‘ഞാനായിട്ട് ഇതുവരെ മാട്രിമോണി പ്രൊഫൈൽ തുറന്നിട്ടില്ല. പക്ഷെ അമ്മ എന്റെ പേരിൽ പ്രൊഫൈൽ ആരംഭിക്കുകയും ആലോചനകൾ വരികയും ചെയ്തിരുന്നു. എന്റെ പേരിൽ തുടങ്ങിയിരിക്കുന്നതിനാൽ നാണക്കേടുണ്ട് എന്ന് പറഞ്ഞത് കൊണ്ട് അമ്മ എന്റെ പേര് മാറ്റി അമ്മയുടെ പേര് ചേർത്തിരുന്നു. എന്നിട്ടും നിരവധി ആലോചനകൾ വന്നിരുന്നു.’
എന്നെങ്കിലും വിവാഹിതയാകുകയാണെങ്കിൽ ലവ് മാരേജ് ആണ് ആലോചിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഒരു ദിവസം അമ്മയോട് പറഞ്ഞിരുന്നു. ഇപ്പോൾ അമ്മ നിർബന്ധിക്കാറുമില്ല. ആ മാട്രിമോണി പ്രൊഫൈലും ഇപ്പോഴില്ല. അർച്ചന 31 നോട്ട് ഔട്ട് എന്റർട്ടെയിനിങ്ങായിരിക്കും. ഇങ്ങനെ ഒരു സമയത്ത് നമുക്കൊരു രണ്ട് മണിക്കൂർ സന്തോഷമായി ഇരിക്കാൻ പറ്റുക. അല്ലെങ്കിൽ ആ സന്തോഷത്തിന്റെ ഇടയിലൂടെ നമ്മുടെ ചിന്തകളെ ഉണർത്താനും സാധിക്കും. അത് തന്നെയാണ് ഒരു സിനിമയുടെ വിജയവും. ഞാൻ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല. നല്ലൊരു കൊച്ചു സിനിമയാണ് അർച്ചന 31 നോട്ട് ഔട്ട്’ ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
about Aishwarya lekshmi