പപ്പീസിനെ അത്രയ്ക്കും ഇഷ്ടമാണോ !!! ക്യൂട്ടായി ഐശ്വര്യലക്ഷ്മി…
ഒരൊറ്റ ചിത്രംകൊണ്ട് അനേകം ആരാധകരെ സ്വന്തമാക്കിയ താരമാണ് ഐശ്വര്യലക്ഷ്മി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ വന്നുവുള്ളുവെങ്കിലും അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. മായാനദി എന്ന ഒരൊറ്റ ചിത്രം കൊണ്ടാണ് താരത്തിന്റെ തലവരമാറിയത്. സിനിമയിലെ അപ്പു എന്ന കഥാപാത്രം മലയാളികള്‍ മാത്തനേക്കാളും നെഞ്ചോട് ഏറ്റിയതും ഐശ്വര്യയുടെ കഴിവുകൊണ്ടാണ്. മലയാളത്തിന്റ ഏറ്റവും ഭാഗ്യമുള്ള നടിയാണ് ഐശ്വര്യയെന്നും ആരാധകര്‍ പറയാറുണ്ട്.
മായനാദി നദി എന്ന ആഷിഖ് അബു ചിത്രം ഐശ്വര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രെക്ക് ആയി മാറി.അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു.
സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തില്‍ താന്‍ അഭിനയരംഗത്തേക്ക് കടന്നപ്പോള്‍ വീട്ടുകാര്‍ ഒരുപാട് അവഗണിച്ചിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. ലിപ് ലോക്ക് സീനില്‍ അഭിനയിച്ചതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും പറഞ്ഞു. അച്ഛനും അമ്മയ്ക്കും താന്‍ ഒറ്റമോളാണെന്നും അവര്‍ക്ക് ഞാന്‍ ഡോക്ടറായി കാണാനാണ് ഇഷ്ടടമെന്നും താരം പറഞ്ഞു.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത് നായ്ക്കുട്ടികള്ക്കൊപ്പമുളള ഐശുവിന്റെ ചിത്രങ്ങളാണ്. ഐശ്വര്യ ലക്ഷ്മി തന്നെയാണ് ഇത് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിലൂടെയാണ് താരം നായ്ക്കുട്ടിക്കളുമായുള്ള ചിത്രം പങ്കുവെച്ചത്.പല ഇന്റര്‍വ്യൂകളിലും താരം നായ്്കുട്ടികളെ വളെര ഇഷ്ടമാണ് എന്ന കാര്യം പറഞ്ഞിരുന്നു. സ്വന്തമായി ഒന്നിനെ വളര്‍ത്തണം എന്നും ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.
Aishwarya Lekshmi with Puppies…
