Connect with us

തൃശൂർ പൂര സംഗീതത്തിന് കോപ്പി റൈറ്റ് ! പൂരം ടെലികാസ്റ്റ് ചെയ്ത നിരവധി പേജുകൾക്ക് കോപ്പിറൈറ് സ്ട്രൈക്ക് !

Interesting Stories

തൃശൂർ പൂര സംഗീതത്തിന് കോപ്പി റൈറ്റ് ! പൂരം ടെലികാസ്റ്റ് ചെയ്ത നിരവധി പേജുകൾക്ക് കോപ്പിറൈറ് സ്ട്രൈക്ക് !

തൃശൂർ പൂര സംഗീതത്തിന് കോപ്പി റൈറ്റ് ! പൂരം ടെലികാസ്റ്റ് ചെയ്ത നിരവധി പേജുകൾക്ക് കോപ്പിറൈറ് സ്ട്രൈക്ക് !

തൃശൂർ പൂരം ടെലികാസ്റ് ചെയ്ത ഒട്ടുമിക്ക യുട്യൂബ് ,ഫേസ്ബുക് പേജുകൾക്കും കോപ്പിറൈറ് സ്ട്രൈക്ക് ലഭിക്കുകയുണ്ടായി ,കേരളത്തിന്റെ സ്വന്തം ഉത്സവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കോപ്പിറൈറ് സ്ട്രൈക്ക് ലഭിക്കുന്നു !! ആദ്യം ഇതിനുള്ള കാരണം മനസിലായില്ലെങ്കിലും ,കോപ്പി റൈറ്റ് നൽകിയവരെ കണ്ടെത്തിയപ്പോൾ സംഭവം മനസിലായി ..

വൈറലാകുന്ന കുറിപ്പ്

നമ്മുടെ തിശുർ പൂര സംഗിതത്തെ റസ്സുൽ സോണി മ്യൂസിക് സൗണ്ട്നു വിറ്റു.. കോപ്പി റൈറ്റ് മൊത്തം എടുത്തിരുന്നു..ഇപ്പോൾ രു വീഡിയോ പോലും അപ്ലോഡ് ചെയ്യാൻ സാതിക്കുന്നില്ല എല്ലാം കോപ്പി റൈറ്റ് ഇഷ്യു ആകുന്നു..പാരമ്പര്യ കലകൾക്ക് കോപ്പിറൈറ്റ് ഇല്ല എന്നത് ശരി തന്നെയാണ്.സ്വന്തമായി നിർമ്മിച്ച പാട്ടുകളും സിനിമകളും മറ്റ് എന്തായാലും അതിനാണ് കോപ്പിറൈറ്റ് എടുക്കാൻ അവകാശം.

എന്നാൽ ഇവിടെ സംഭവിച്ച കാര്യം എന്ന് പറയുന്നത് റസൂൽ പൂക്കുട്ടിയുടെ Sound Storyയ്ക്ക് വേണ്ടി തൃശ്ശൂർ പൂരത്തിന്റെ വിവിധ ഭാഗങ്ങൾ ഓഡിയോസ് റെക്കോർഡ്‌ ചെയ്യുകയുണ്ടായി അതിന്റെ Right എടുത്തിരിക്കുന്നത് Sony Music ആണ് .പഞ്ചവാദ്യം, പഞ്ചാരിമേളം ,ഇലഞ്ഞിത്തറ മേളം എല്ലാം Sony music company കോപ്പിറൈറ്റ് എടുത്തു.ഇനി ആർക്കും അതുമായി സാമ്യമുള്ള ഓഡിയോ ഇട്ടാൽ യൂട്യൂബിൽ കോപ്പിറൈറ്റ് വരും.

അപ്പോൾ ഒരു സംശയം ചിലർക്ക് വരാം Sound storyയ്ക്ക് വേണ്ടി ചെയ്തത് കഴിഞ്ഞ വർഷത്തെ തൃശ്ശൂർ പൂരമല്ലേ ഇപ്രാവശ്യത്തെ ഇട്ടാൽ എന്താണ് കുഴപ്പമെന്ന്.എന്നാൽ അങ്ങിനെയല്ല Sony music company Right എടുത്തിരിക്കുന്ന ഓഡിയോയുമായി സാമ്യമുള്ള എന്ത് യൂട്യൂബിൽ ഇട്ടാലും ഓട്ടോമാറ്റിക് അത് കോപ്പിറൈറ്റായി മാറും.ഒന്നും ചെയ്യാൻ കഴിയില്ല.കാരണം Sony music company പഞ്ചവാദ്യവും,പഞ്ചാരിമേളവും, ഇലഞ്ഞിത്തറ മേളവുമെല്ലാം കോപ്പിറൈറ്റ് ഇട്ട് വച്ചിരിക്കുകയാണ്

More in Interesting Stories

Trending

Recent

To Top