Connect with us

ചേച്ചി , എന്നെ കെട്ടാവോ എന്ന് ആരാധകൻ ! ഐശ്വര്യ ലക്ഷ്മിയുടെ കിടിലൻ മറുപടി!

Malayalam Breaking News

ചേച്ചി , എന്നെ കെട്ടാവോ എന്ന് ആരാധകൻ ! ഐശ്വര്യ ലക്ഷ്മിയുടെ കിടിലൻ മറുപടി!

ചേച്ചി , എന്നെ കെട്ടാവോ എന്ന് ആരാധകൻ ! ഐശ്വര്യ ലക്ഷ്മിയുടെ കിടിലൻ മറുപടി!

ആരാധകരോട് സംവദിക്കാൻ താല്പര്യമുള്ളവരാണ് ഇന്നത്തെ യുവ താരങ്ങളൊക്കെയും. അവർ പ്രേക്ഷകരിൽ ഒരാളായി തന്നെ ഇടപഴകാൻ ആണ് ശ്രെമിക്കുന്നത്. ഇതിലൂടെ ഇവരുടെ ജനപ്രിയതയും വർധിക്കുന്നു.

ഇപ്പോൾ ആരാധകരോടുള്ള സംവാദത്തിനിടയിൽഐശ്വര്യ ലക്ഷ്മി നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത് . താരങ്ങളുടെ സോഷ്യൽ മീഡിയ ലൈവുകളിൽ രസകരമായ ചോദ്യങ്ങളുന്നയിക്കുന്ന ഏറെ ആരാധകരുണ്ട്, അത്തരം ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാൻ പലപ്പോഴും താരങ്ങളും ശ്രമിക്കാറുണ്ട്. ലൈവിൽ കുഴക്കുന്ന ചോദ്യം ചോദിച്ച ആരാധകന് നടി ഐശ്വര്യ ലക്ഷ്മി നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

“ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?” എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയോട് ആരാധകന്റെ ചോദ്യം. ഉടനെ തന്നെ ഐശ്വര്യയുടെ ഉത്തരവുമെത്തി. “വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…” എന്നാണ് ഐശ്വര്യ ആരാധകനോട് ആവശ്യപ്പെട്ടത്. ചോദ്യവും ഉത്തരവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറീസിലും താരം പങ്കുവെച്ചിട്ടുണ്ട്.

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കാളിദാസ് ജയറാമിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിക്കുന്നത്.

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. ലാല്‍, പ്രയാഗ മാര്‍ട്ടിൻ, മിയ, ഐമ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

aishwarya lakshmi replied to fans comment

More in Malayalam Breaking News

Trending