Malayalam Breaking News
ട്രെയിലറിലെ ആ സീൻ ചികഞ്ഞെടുത്തു ആരാധകർ . അപ്പോൾ മരണ മാസ് എൻട്രി ആണല്ലേ !!
ട്രെയിലറിലെ ആ സീൻ ചികഞ്ഞെടുത്തു ആരാധകർ . അപ്പോൾ മരണ മാസ് എൻട്രി ആണല്ലേ !!
ഒരു ചിത്രത്തിന് എങ്ങനെ ആണ് മാർക്കറ്റിങ് നടത്തേണ്ടത് എന്ന് വളരെ വ്യക്തമായി കാണിച്ചു തന്നിരിക്കുന്ന പ്രിത്വിരാജ് .അതിന്റെ തെളിവാണ് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ലൂസിഫറിനായുള്ള കാത്തിരിപ്പ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ സിനിമയ്ക്ക് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാലേട്ടന്റെത് ഉള്‍പ്പെടെ 26 ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നത്. ശേഷമിറങ്ങിയ സിനിമയുടെ കിടിലന്‍ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി.
സിനിമ പുറത്തിറങ്ങാന്‍ രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കില്‍ക്കെയാണ് ചിത്രത്തിന്റെ പുതിയ ക്യരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സയീദ് മഖ്‌സൂദ് എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പോസ്റ്റര്‍ തരംഗമായതിനു പിന്നാലെ ട്രെയിലറിലെ പൃഥ്വിയുടെ യഥാര്‍ത്ഥ സീന്‍ ഏതാണെന്ന് ആരാധകര്‍ കണ്ടുപിടിച്ചിരുന്നു.
ലൂസിഫറില്‍ ഒരു സൂപ്പര്‍താരം കൂടി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് പൃഥ്വിരാജാണെന്ന കാര്യത്തില്‍ സ്ഥീരികരണമുണ്ടായിരുന്നില്ല. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ മാര്‍ച്ച 26ന് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ടാണ് ലൂസിഫറിലെ പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്. ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം മോഹന്‍ലാല്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യം വീണ്ടും വൈറലായി മാറിയിരുന്നു. എപ്പോഴാണ് ലാലേട്ടനെയും രാജുവിനെയും ഒരുമിച്ച് കാണാന്‍ കഴിയുക എന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇതിന് മറുപടിയായി അടുത്ത് തന്നെ, വളരെ അടുത്ത് തന്നെ അത് നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. ലാലേട്ടന്‍ പറഞ്ഞ വാക്കുകള്‍ പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും വൈറലായിരിക്കുകയാണ്.
അതേസമയം പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം ലൂസിഫര്‍ ട്രെയിലറിലെ നടന്റെ സീന്‍ ആരാധകര്‍ കണ്ടുപിടിച്ചിരുന്നു. ട്രെയിലറിലെ ഒരു മിനിറ്റ് 33 സെക്കന്റ് രംഗത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്.
prithviraj the trailor scene
