13 വർഷത്തെ പ്രണയസാഫല്യം; ഗീതാഗോവിന്ദത്തിലെ കാഞ്ചന വിവാഹിതയാകുന്നു; വരനെ കണ്ട് ഞെട്ടി ആരാധകർ!
By
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ട് മലയാളത്തിലേക്കെത്തിയ പരമ്പരയാണ് ‘ഗീതാഗോവിന്ദം.’ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും ദിവസങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു.
നാൽപ്പത്തൊന്നുകാരനും ഇരുപത്തിമൂന്നുകാരിയും തമ്മിലുള്ള വിവാഹവും അവരുടെ ജീവിതവുമൊക്കെയാണ് ‘ഗീതാഗോവിന്ദ’ത്തിന്റെ പ്രമേയം. പരമ്പരയിലെ കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സ്വന്തം കാഞ്ചുവായി മാറിയ താരമാണ് ജോഷിന തരകൻ.
ഇപ്പോഴിതാ ജോഷിനയുടെ വിവാഹവാർത്തയാണ് പുറത്തുവരുന്നത്. പതിമൂന്നുവർഷങ്ങളുടെ കാത്തിരിപ്പ് വിവാഹത്തിലേക്ക് എത്താൻ പോകുന്നു സന്തോഷമാണ് ജോഷിന സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിപ്പായിരുന്നു. 13 വർഷങ്ങൾ ആണ് കാത്തിരുന്നത്. അവസാനം അവർ സമ്മതിച്ചു എന്നാണ് താരം പറഞ്ഞത്.
ഞങ്ങൾ 13വർഷങ്ങളായി വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിപ്പിൽ ആയിരുന്നു. അങ്ങനെ അവരും സമ്മതം തന്നു. ഇനി എങ്കിലും ഞങ്ങൾ ഒന്നിക്കണോ വേണ്ടയോ എന്നാണ് ജോഷിന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പ്രണയം തുടങ്ങിയ നാൾ മുതൽ കേട്ടത് അയ്യോ ഹിന്ദു ചെറുക്കൻ അല്ലെ, നീ ക്രിസ്ത്യനും. ഹാ നോക്കാം എത്ര നാൾ പോകുമെന്ന്- എന്നൊക്കെ ആയിരുന്നു. 2012 മുതൽ 2024 വരെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയിട്ടുള്ള നീണ്ട 10,14 വർഷങ്ങൾ എന്നാണ് ജോഷിന തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. #loveislove #lovequotes #longrelationship #purelove എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് തന്റെ സന്തോഷം നടി പങ്കുവെച്ചത്. ശ്രീജുവാണ് ജോഷിനയുടെ വരൻ. ദുബായിൽ ആണ് ശ്രീജു ജോലി ചെയ്യുന്നത്.
ഗീതാഗോവിന്ദം കൂടാതെ സുസുവിലും താരം അഭിനയിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരും എല്ലാം വിവാഹവാർത്തയ്ക്ക് മംഗളം നേർന്ന് എത്തുകയാണ്. തന്റെ പ്രണയത്തെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ജോഷിനയുടെ പോസ്റ്റ്
അതേസമയം 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീതാഗോവിന്ദം. നാല്‍പതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും ഇുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന സീരിയല്‍. ബിസിനസ്സ് പ്രമുഖനായ ഗോവിന്ദ് കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് എല്ലാം.
അനിയത്തിയാണ് ഗോവിന്ദിന്റെ ലോകം. എല്ലാവര്‍ക്കും നന്മ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് ഗീതാഞ്ജലി. ഇവര്‍ക്കൊപ്പം പണം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രനും, കുടുംബത്തിന്റെ പ്രതാപത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയും കൂടെ ആവുമ്പോള്‍ കഥയുടെ ചേരുവകള്‍ എല്ലാം കൂടും.
ചതി, വഞ്ചന, പക, പ്രതികാരം, വാത്സല്യം, സ്‌നേഹം, പ്രണയം അങ്ങിനെ എല്ലാം ചേര്‍ന്നതാണ് ഗീതാ ഗോവിന്ദം. സാജന്‍ സൂര്യയ്ക്കും ജോസ്ഫിനും പുറമെ സന്തോഷ് കീഴാറ്റൂര്‍, സന്തോഷ് കുറുപ്പ്, രേവതി, ശ്വേത, അമൃത, ഉമ നായര്‍ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.
