Connect with us

കോടീശ്വരന്റെ ഒറ്റപുത്രി; സ്വർണ്ണത്തിൽ കുളിച്ചുള്ള വിവാഹ ചടങ്ങ്; അണിഞ്ഞത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; താലികെട്ട്, മന്ത്രകോടി, റിസപ്ഷൻ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സ്വർണം; അമ്പരന്ന് ആരാധകർ; വൈറലായി താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോയും!!!

Malayalam

കോടീശ്വരന്റെ ഒറ്റപുത്രി; സ്വർണ്ണത്തിൽ കുളിച്ചുള്ള വിവാഹ ചടങ്ങ്; അണിഞ്ഞത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; താലികെട്ട്, മന്ത്രകോടി, റിസപ്ഷൻ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സ്വർണം; അമ്പരന്ന് ആരാധകർ; വൈറലായി താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോയും!!!

കോടീശ്വരന്റെ ഒറ്റപുത്രി; സ്വർണ്ണത്തിൽ കുളിച്ചുള്ള വിവാഹ ചടങ്ങ്; അണിഞ്ഞത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; താലികെട്ട്, മന്ത്രകോടി, റിസപ്ഷൻ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സ്വർണം; അമ്പരന്ന് ആരാധകർ; വൈറലായി താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോയും!!!

മലയാളികളുടെ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാള ചിത്രലൂടെ വെളളിത്തിരയിൽ എത്തിയ താരം വൃത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമറിയിക്കുകയും ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ ലാലേട്ടന് സാധിക്കുകയും ചെയ്തു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽ നിന്ന് ബിഗ് ബ്രദറിലെ സച്ചിദാനന്ദനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥ പോലെയായിരുന്നു. നാലു പതിറ്റാണ്ടുകളായി ലാലേട്ടൻ തന്റേതായിട്ടുള്ള അഭിനയ മികവും, സംസാരശൈലിയും, കള്ള ചിരിയും, നോട്ടവും, ചരിഞ്ഞ നടത്തവും, ഡയലോഗുകളുമെല്ലാം സിനിമാപ്രേമികളെ കീഴടക്കിക്കൊണ്ടിരിക്കുന്നു. കീരടവും, ദേവാസുരവും, സ്ഫടികവും, ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്.

എന്നാലിപ്പോൾ മോഹൻലാൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും മകൾക്ക് എടുത്താൽ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ച് കടക്കെണിയിലായ നിരവധി കുടുംബങ്ങളും ഇന്ന് കേരളത്തിലുള്ളത്.

ആറ് വർഷത്തിനിടെ എൺപതിൽ അധികം യുവതികൾ മരിച്ചതായും 15 വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞതായും കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം സ്ത്രീധന വിഷയത്തിൽ ഒരു പെൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ സമൂഹത്തോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് നടൻ പറഞ്ഞ മറുപടിയാണ് വൈറലായത്.

താൻ സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചതെന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും സ്ത്രീധനം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. സ്ത്രീധനവുമായി ബന്ധപ്പെട്ട് മോഹൻലാൽ പറഞ്ഞ നിലപാട് വൈറലായതോടെ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും വിവാഹ വീഡിയോയും ചിത്രങ്ങളും വീണ്ടും ചർച്ചയായി മാറുകയാണ്.

തെന്നിന്ത്യയിലെ കോടീശ്വരനായ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. ഒരു തരത്തിൽ പറഞ്ഞാൽ മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയ വിവാഹമായിരുന്നു. മോഹൻലാൽ സിനിമകൾ കണ്ട് അദ്ദേഹത്തോട് സുചിത്രയ്ക്ക് ആരാധന തോന്നി. പിന്നീട് അത് പ്രണയമായി മാറി. പിന്നീട് മാതാപിതാക്കൾ വഴി അത് വിവാഹത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

1988ൽ മലയാളത്തിൽ ഏറ്റവും ആർഭാടമായി നടന്ന വിവാഹമായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും. മമ്മൂട്ടി മുതൽ മോനിഷ വരെയുള്ള തെന്നിന്ത്യൻ സെലിബ്രിറ്റികളെല്ലാം വിവാ​ഹത്തിലും റിസപ്ഷനിലും എല്ലാം പങ്കെടുക്കാൻ എത്തിയിരുന്നു. കോടീശ്വരനായ ബാലാജിയുടെ ഒറ്റപുത്രിയായതുകൊണ്ട് തന്നെ സ്വർണ്ണത്തിൽ കുളിച്ചാണ് വിവാഹ ചടങ്ങുകളിൽ എല്ലാം സുചിത്ര എത്തിയത്, താലികെട്ട്, മന്ത്രകോടി, റിസപ്ഷൻ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ആഭരണങ്ങളാണ് സുചിത്ര ധരിച്ചത്.

അക്കാലത്ത് വിപണിയിൽ ഏറ്റവും ഡിമാന്റുള്ള ഫാഷനിലുള്ള ആഭരണങ്ങളെല്ലാം സുചിത്ര ധരിച്ചിരുന്നു. സുചിത്ര വിവാഹത്തിന് അണിഞ്ഞത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങളാണ്. അന്നത്തെ കാലത്ത് ഏറ്റവും ഡിമാന്റുള്ള ട്രഡീഷണൽ ടൈപ്പ് ആഭരങ്ങളിൽ മുൻ പന്തിയിലായിരുന്ന പാലക്കാമാലയും നാഗപടതാലിയും വരെ സുചിത്രയ്ക്കുണ്ടായിരുന്നു.

താരപത്നി ധരിച്ച ആഭരണങ്ങളിൽ പ്രധാന ആകർഷണവും ഇവ തന്നെയായിരുന്നു. കൈയും കഴുത്തും നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് വിവാഹ​ത്തിന് സുചിത്ര എത്തിയത്. ബാലാജിയുടെ ഒറ്റമകളാണ് സുചിത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോടികളുടെ സ്വത്തുക്കളിൽ സുചിത്രക്കും അവകാശമുണ്ട്. ഏകദേശം ആയിരം കോടിയോളം രൂപയുടെ ആസ്തി മോഹൻലാലിനും കുടുംബത്തിനുമുണ്ടെന്നാണ് റിപ്പോർട്ട്.

കൂടാതെ മോഹൻലാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ പ്രണവം ആർട്‌സ് ഇന്റർനാഷണലിന്റെ കോഫൗണ്ടർ ആയിരുന്നു സുചിത്ര. ഇട്ടുമൂടാനുള്ള സ്വത്തുക്കളുണ്ടെങ്കിലും സിംപിൾ ലൈഫാണ് സുചിത്രയുടേത്. സർവാഭരണ വിഭൂഷിതയായി ഒരിക്കൽ പോലും സുചിത്ര മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വസ്ത്രധാരണത്തിൽ പോലും സിംപിൾ ലുക്കാണ് താരപത്നി എപ്പോഴും തെരഞ്ഞെടുക്കാറ്. അടുത്തിടെയായിരുന്നു ഇരരുവരുടെയും മുപ്പത്തിയഞ്ചാം വിവാഹ വാർഷികം.

More in Malayalam

Trending