Connect with us

ഇത് ഗെയിം ഓഫ് ത്രോണ്‍സ് പോലെ; സലാറിനെ കുറിച്ച് പൃഥ്വിരാജ്

Malayalam

ഇത് ഗെയിം ഓഫ് ത്രോണ്‍സ് പോലെ; സലാറിനെ കുറിച്ച് പൃഥ്വിരാജ്

ഇത് ഗെയിം ഓഫ് ത്രോണ്‍സ് പോലെ; സലാറിനെ കുറിച്ച് പൃഥ്വിരാജ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീലാണ്. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെജിഎഫ് അടക്കം നിര്‍മ്മിച്ച ഹോംബാല ഫിലിംസാണ് സലാറിന്റെയും നിര്‍മ്മാതാക്കള്‍. ഡിസംബര്‍ 22ന് തിയറ്ററില്‍ എത്തുന്ന ചിത്രത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ചിത്രത്തില്‍ വരധരാജ മാന്നാര്‍ എന്ന വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സലാറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ഞാന്‍ സാലറിന്റെ സ്‌ക്രിപ്റ്റ് ആദ്യമായി കേള്‍ക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പ്രശാന്ത് കഥ പറഞ്ഞതിന് ശേഷം ഏകദേശം 30 സെക്കന്‍ഡ് സമയമെടുത്തു ഞാന്‍ ഈ റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയാന്‍. സലാര്‍ അതിന്റെ ഒറിജിനല്‍ സ്‌റ്റോറിയില്‍ തന്നെ അതിശയകരമാണ്.

എഴുത്തില്‍ ഒരു മികച്ച ചിത്രമാണിത്. ഞാന്‍ പ്രശാന്തിനോട് പറയാറുണ്ട് ഇത് ഗെയിം ഓഫ് ത്രോണ്‍സ് പോലെയാണ്. ചിത്രത്തില്‍ ഉള്ളതും അതാണ്. ഗെയിം ഓഫ് ത്രോണ്‍ പോലെയുള്ള നാടകീയതയും ചടുലമായ കഥാപാത്ര നിര്‍മ്മിതിയും ഇതിലുണ്ട്.

ഇത് വളരെ വലിയ പ്രൊജക്ടാണ് നിരവധി കഥാപാത്രങ്ങളുണ്ട്. സങ്കീര്‍ണ്ണമായ നിരവധി കഥാ സന്ദര്‍ഭങ്ങളുണ്ട്. എനിക്ക് ഒരു മികച്ച വേഷം തന്നെ ലഭിച്ചുവെന്ന് ഞാന്‍ കരുതുന്നു. സലാര്‍ ഒരു പ്രശാന്ത് നീല്‍ ചിത്രമാണ്. ആരാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്’ പൃഥ്വിരാജ് പറഞ്ഞു.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടന്‍ പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ്.ഒടിടി റൈറ്റ്!സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്!സ് നൈറ്റ്ഫ്‌ലിക്‌സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്!സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോര്‍ഡുമാണ്.

More in Malayalam

Trending