News
അമ്പിളി ദേവിയ്ക്ക് പിന്നാലെ ആദിത്യനും!; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ വിശേഷം
അമ്പിളി ദേവിയ്ക്ക് പിന്നാലെ ആദിത്യനും!; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ വിശേഷം
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്.
വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമൊടുവില്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നും മക്കള്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് അമ്പിളി. തന്റെ നൃത്ത വിദ്യാലയവും താരം അഭിനയത്തോടൊപ്പം നടത്തുന്നുണ്ട്. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. അടുത്തിടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നടി അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്.
2009 മാര്‍ച്ച് 27 നായിരുന്നു ക്യാമറമാന്‍ ലോവലുമായി അമ്പിളിയുടെ വിവാഹം നടന്നത്. എട്ട് വര്‍ഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. ആ ബന്ധത്തില്‍ ഒരു മകനും ഇരുവര്‍ക്കുമുണ്ട്. ലോവലുമായി പിരിഞ്ഞ ശേഷം സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ അമ്പിളി വിവാഹം ചെയ്തു. 2019 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.
പക്ഷെ ഇപ്പോള്‍ ആദിത്യനുമായും അമ്പിളി പിരിഞ്ഞ് താമസിക്കുകയാണ്. മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയതും ആദിത്യന്‍ അമ്പിളയ്‌ക്കെതിരെ രംഗത്തെത്തിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. അമ്പിളിക്ക് പുറത്ത് പറയാന്‍ കഴിയാത്ത തരത്തിലുള്ള ബന്ധങ്ങളുണ്ടെന്നാണ് ആദിത്യന്‍ പറഞ്ഞിരുന്നത്. പിന്നാലെ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
എന്നാല്‍ ഇതിനെല്ലാം പിന്നാലെ ഇപ്പോള്‍ സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അമ്പിളി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതിനാല്‍ തന്നെ ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ താന്‍ ഡിപ്രഷനിലാണെന്നുമെല്ലാം നടന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആത്മഹത്യാ ശ്രമങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പിന്നാലെ വീണ്ടും തന്റെ അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന ശ്യാമാമ്പരം എന്ന സീരിയലിലേയ്ക്ക് ആണ് താരം ജോയിന്‍ ചെയ്യാന്‍ പോകുന്നത്. സീത എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെയയായിരുന്നു ആദിത്യനും അമ്പിളിയും പ്രണയത്തിലാകുന്നതും വിവാഹത്തിലേയ്ക്ക് കാര്യങ്ങള്‍ കടക്കുന്നതും. വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് ഇരുവരും വിവാഹിതരായ കാര്യം പോലും ആരാധകര്‍ അറിയുന്നത്.
ആരെയും അറിയിക്കാതെ വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം. പിന്നാലെ അമ്പിളി ദേവിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ആദിത്യനുമായി പ്രശ്‌നങ്ങളുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ഇത് സ്ഥിരീകരിച്ച് അമ്പിളി തന്നെ രംഗത്തെത്തുകയായിരുന്നു. ആ തര്‍ക്കങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെയായിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമം.
വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും അമിത അളവില്‍ ഗുളികകള്‍ കഴിച്ചും ആദിത്യനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അസ്വഭാവികമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയവരാണ് കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ആദിത്യന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനാലാല്‍ ആണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. അതേസമയം ആദിത്യന്റേത് വെറും ഷോ ആണെന്നാണ് അമ്പിളി ദേവി ആദ്യം തന്നെ പ്രതികരിച്ചത്. ഈ ആത്മഹത്യാ നാടകമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതിനു മുന്നേ മൂന്നു തവണ ഇത്തരത്തില്‍ നാടകം കാണിച്ചിരുന്നുവെന്നുമാണ് അമ്പിളി ദേവി പ്രതികരിച്ചത്.
മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍.
