Connect with us

സവര്‍ണ്ണ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുകയും നാടു കടത്തപ്പെടുകയും ചെയ്ത മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

Actress

മലയാളത്തിലെ ആദ്യ നായികയായ പികെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പി.കെ റോസിയുടെ 120ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലൂടെയാണ് റോസി നായികയാകുന്നത്. ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനില്‍ സരോജം എന്ന കഥാപാത്രത്തെയാണ് പികെ റോസി അവതരിപ്പിച്ചത്.

1928 നവംബര്‍ 7നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. അഭിഭാഷകന്‍ മുള്ളൂര്‍ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടായപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണ് വിഗതകുമാരന്‍ എന്ന ചിത്രം.

സവര്‍ണ്ണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചു എന്നാക്ഷേപിച്ച് തിയേറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്നാണ് ചില ചരിത്രങ്ങളില്‍ പറയുന്നത്. വിഗതകുമാരന്റെ പേരില്‍ റോസിയെ നാടു കടത്തപ്പെടുകയും ചെയ്തു. സിനിമയുടെ ആദ്യ പ്രിന്റ് പോലും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്തായിരുന്നു റോസിയുടെ ജനനം.

More in Actress

Trending

Recent

To Top