general
മരിക്കാനായി ഗംഗയില്‍ ചാടി, രക്ഷിച്ചയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു; അനുഭവം പങ്കുവെച്ച് കൈലാഷ്
മരിക്കാനായി ഗംഗയില്‍ ചാടി, രക്ഷിച്ചയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു; അനുഭവം പങ്കുവെച്ച് കൈലാഷ്
പണ്ടൊരിക്കല്‍ താന്‍ നടത്തിയ ആ ത്മഹത്യശ്രമം വെളിപ്പെടുത്തി ഗായകന്‍ കൈലാഷ് ഖേര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇരുപതുകളില്‍ നടന്ന സംഭവം കൈലാഷ് വെളിപ്പെടുത്തിയത്. സംഗീത രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിക്കുന്നതിന് മുമ്പായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.
എന്റെ ഇരുപത് ഇരുപത്തിയൊന്ന് വയസില്‍ കരകൌശല വസ്തുക്കള്‍ ജര്‍മ്മനിയിലേക്ക് കയറ്റി അയക്കുന്ന ഒരു ബിസിനസ് ഞാന്‍ ദില്ലിയില്‍ തുടങ്ങി. എന്നാല്‍ ഇതെല്ലാം വന്‍ പരാജയമായി. ബിസിനസില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഞാന്‍ ഋഷികേശിലേക്ക് പോയി. അവിടെ ഒരു പണ്ഡിറ്റ് ആകുക എന്നതായിരുന്നു ലക്ഷ്യം.
സഹപാഠികളുടെ ചിന്തകള്‍ എന്റെതുമായി ഒത്തുപോകുന്നില്ലായിരുന്നു. ഇതോടെ ഞാന്‍ ഒന്നിനും കൊള്ളത്തവനായി ഞാന്‍ സ്വയം കരുതി. അതോടെ ഗംഗയില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗംഗയുടെ തീരത്ത് എത്തി നദിയിലേക്ക് ചാടി. എന്നാല്‍ ഞാന്‍ മുങ്ങിപോകുന്നത് കണ്ട് ഒരാള്‍ നദിയിലേക്ക് ചാടി എന്നെ രക്ഷിച്ചു.
നീന്താന്‍ അറിയാത്ത നീ എന്തിനാണ് നദിയില്‍ ചാടിയത് എന്ന് അയാള്‍ ചോദിച്ചു. മരിക്കാനാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അറഞ്ഞപ്പോള്‍ അയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു. ഈ സംഭവത്തിന് ശേഷം എന്റെ അസ്ഥിത്വം തിരഞ്ഞു. സ്വയം റൂമില്‍ കെട്ടിയിട്ട് ദിവസങ്ങളോളെ കഴിഞ്ഞു കൈലാഷ് കൂട്ടിച്ചേര്‍ത്തു.
