Connect with us

ആദിത്യന്‍ അമ്പിളിയും കുഞ്ഞുമായി സ്‌നേഹത്തോടെ ജീവിക്കട്ടെ ;മഞ്ജു വാര്യർ ആണ് യഥാർത്ഥ പെണ്ണ്; അന്ന് പറഞ്ഞ വാക്കുകളിലെ സത്യങ്ങൾ വെളിപ്പെടുത്തി ജീജ!

Malayalam

ആദിത്യന്‍ അമ്പിളിയും കുഞ്ഞുമായി സ്‌നേഹത്തോടെ ജീവിക്കട്ടെ ;മഞ്ജു വാര്യർ ആണ് യഥാർത്ഥ പെണ്ണ്; അന്ന് പറഞ്ഞ വാക്കുകളിലെ സത്യങ്ങൾ വെളിപ്പെടുത്തി ജീജ!

ആദിത്യന്‍ അമ്പിളിയും കുഞ്ഞുമായി സ്‌നേഹത്തോടെ ജീവിക്കട്ടെ ;മഞ്ജു വാര്യർ ആണ് യഥാർത്ഥ പെണ്ണ്; അന്ന് പറഞ്ഞ വാക്കുകളിലെ സത്യങ്ങൾ വെളിപ്പെടുത്തി ജീജ!

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് അമ്പിളി ദേവി. കലോത്സവത്തിൽ നിന്നാണ് താരം അഭിനയരംഗത്ത് എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിയുകയും ചെയ്തിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് സീരിയലിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം.

അതേസമയം പ്രേക്ഷകര്‍ ഏറെ ഞെട്ടലോടേയും വേദനയോടേയും കേട്ട ഒരു സംഭവമായിരുന്നു താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വേര്‍പിരിയല്‍. ആദ്യ വിവാഹം നിയമപരമായി വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അമ്പിളി ആദിത്യനെ ജീവിതത്തിലേയ്ക്ക് കൂട്ടിയത്. എന്നാല്‍ ഈ ബന്ധം അധികം നാള്‍ നിലനിന്നിരുന്നില്ല.വളരെ പെട്ടെന്ന് തന്നെ ഇരുവരും വേര്‍പിരയുകയായിരുന്നു.

അമ്പിളി- ആദിത്യന്‍ പ്രശ്‌നം നടക്കുമ്പോള്‍ ചര്‍ച്ചയായ മറ്റൊരു പേരായിരുന്നു നടി ജീജ സുരേന്ദ്രന്റേത്. താരങ്ങളെ കുറിച്ചുള്ള നടിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. അന്ന് ജീജയുടെ വാക്കുകള്‍ വൈറലായതോടെ ഇതില്‍ പ്രതികരിച്ച് അമ്പിളി ദേവിയും ആദിത്യനും രംഗത്ത് എത്തിയിയിരുന്നു. ഇതിന് ശേഷമായിരുന്നു താരങ്ങള്‍ തമ്മില്‍ വേര്‍പിരിയുന്നത്.

ഇപ്പോഴിത അമ്പിളി ദേവിയെ കുറിച്ച് വാചാലയാവുകയാണ് ജീജ. നടിയോട് എന്നും സ്‌നേഹം മാത്രമേയുള്ളൂവെന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്പിളി സ്വഭാവം നേരിട്ട് അറിയാവുന്നത് കൊണ്ട് നൂറില്‍ നൂറ് മാര്‍ക്കാണ് കൊടുക്കുന്നതെന്നും ജീജ പറയുന്നു.

നടിയുടെ വാക്കുകൾ പൂർണ്ണമായി വായിക്കാം.. അമ്പിളിയുടെ വിവാഹവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിലൂടെ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ആ പെണ്‍കുട്ടിയ്ക്ക് എന്തുകൊണ്ട് രണ്ട് കല്യാണം കഴിക്കേണ്ടി വന്നു എന്ന സാഹചര്യം അറിയാവുന്നത് കൊണ്ട് ആ കുട്ടിയോട് സ്‌നേഹം മാത്രമേയുളളൂ.

അമ്പിളിയ്ക്ക് ഇന്നും നൂറില്‍ നൂറ് മാര്‍ക്കാണ് കൊടുക്കുന്നത്. കാരണം ഒരു കല്യാണം നമ്മള്‍ എല്ലാവരും കഴിക്കും. അവര്‍ ചെറിയ പ്രായത്തിലാണ് വിവാഹം കഴിക്കുന്നത്. അതില്‍ ഒരു കുഞ്ഞും ആയി. പക്ഷെ രണ്ടാമത് ഒരു വിവാഹം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണേ എന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും ജീജ പറഞ്ഞു.

ഈ സംഭവത്തിന് ശേഷം അഭിപ്രായം ആരാഞ്ഞ് മിക്ക യൂട്യൂബ് ചാനലുകാരും തന്നെ വിളിച്ചിരുന്നു. എന്നാല്‍ അന്ന് ബ്രിട്ടാസിനോട് പറഞ്ഞതില്‍ നിന്ന് മാറാന്‍ തയ്യാറല്ലെന്നും നമുക്ക കാത്തിരുന്ന് കാണാം എന്നും പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ എല്ലാം അവര്‍ തന്നെ പുറത്തു വിട്ടു. താന്‍ ആ ഭാഗത്തേയ്‌ക്കെ പോയില്ല. എന്നാല്‍ ആദിത്യന്‍ അങ്ങനെ ഒരാള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ജീജ പറഞ്ഞു.

പക്ഷെ അങ്ങനെ ഒന്നു സംഭവിക്കാതിരിക്കാനും ആദിത്യന്‍ അമ്പിളിയും കുഞ്ഞുമായി സ്‌നേഹത്തോടെ ജീവിക്കട്ടെ എന്ന് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍ ഇങ്ങനെ ഉണ്ടാകുമെന്നു കരുതിയില്ലെന്നു ജീജ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സംഭവത്തിന് ശേഷം അമ്പിളി ദേവിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആ കുട്ടി അനുഭവിച്ച സങ്കടങ്ങള്‍ വാതോരാതെ ഒരു അമ്മയോട് പറയുമ്പോലെ എന്നോട് പറഞ്ഞു. അന്ന് ഞാന്‍ അമ്പിളിയോട് ഇതു ആദ്യമേ ചിന്തിച്ചില്ലേ എന്നായിരുന്നു ചോദിച്ചത്. എന്നാല്‍ ഇതൊന്നും അറിയില്ലായിരുന്നു എന്നായിരുന്നു ആ കുട്ടി പറഞ്ഞത്. കൂടാതെ പുള്ളി പറയുന്നതൊക്കെ സത്യമാണെന്നു താന്‍ അങ്ങ് വിശ്വസിച്ചു എന്നും അമ്പിളി തന്നോട് പറഞ്ഞു.

എന്നാല്‍ ഇന്ന് ഒരുപാടു കാര്യങ്ങള്‍ അമ്പിളി പഠിച്ചു.20 വയസില്‍ പഠിക്കേണ്ട കാര്യം ഇപ്പോഴാണ് മനസിലാകുന്നത്. ഇനി എന്തായാലും അവള്‍ അങ്ങനെ ഒരു അബദ്ധത്തിന് പോകില്ല. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ലെന്നും അമ്പിളി തന്നോട് പറഞ്ഞതായി ജീജ പറഞ്ഞു. ഇനി ഒരു കല്യാണമേ വേണ്ടാന്ന് അമ്പിളി തന്നോട് പറഞ്ഞത്. എന്നാല്‍ എല്ലാ ആണുങ്ങളും അങ്ങനെയല്ലെന്ന് താന്‍ അവളോട് പറഞ്ഞുവെന്നും നടി വ്യക്തമാക്കി.

ആദിത്യനെ നേരത്തെ അറിയാമെന്ന് പറയുന്ന ജീജ തന്റെ കയ്യില്‍ നടന്റെ നമ്പര്‍ പോലുമില്ലെന്നും പറഞ്ഞു. കൂടാതെ ഇനി കേള്‍ക്കുകയും വേണ്ടെന്നും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് കഴിയുമ്പോള്‍ എല്ലാം മനസിലാക്കി ഇരുവരും ഒന്നിച്ചു ജീവിക്കുമായിരിക്കും എന്ന ആത്മ വിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്. അമ്പിളിയെ വിവാഹം കഴിക്കാന്‍ നിരവധി പേര്‍ ആഗ്രഹിച്ചിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

ഒപ്പം മഞ്ജു വാര്യരെയും കുറിച്ചും വാചാലയായിരുന്നു. മഞ്ജു ആണ് യഥാര്‍ത്ഥ പെണ്ണ് എന്നും ഇതരത്തിലുള്ള പെണ്‍കുട്ടികളെ ഇവര്‍ക്ക് ജീവിതത്തില്‍ കിട്ടില്ലെന്ന് നടിയുടെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ജീജ പറഞ്ഞു നിര്‍ത്തി.

about ambili

More in Malayalam

Trending

Recent

To Top