Actress
ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന്‍
ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വിദ്യ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പൊതുടങ്ങളില്‍ കൂടുതലും വിദ്യ സാരിയിലാണ് പ്രത്യക്ഷ്യപ്പെടുന്നത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളോട് വിദ്യ ബാലന്‍ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്.
വാര്‍ഡ്രോബില്‍ വസ്ത്രങ്ങള്‍ വാങ്ങി നിറയ്ക്കുന്ന സ്വഭാവമില്ലെന്നും 25 സാരികള്‍ മാത്രമാണ് തനിക്കെന്നും വിദ്യ ബാലന്‍. മറ്റു സ്ത്രീകളെയും നടിമാരെയും താരതമ്യപ്പെടുത്തിയാല്‍പോലും തനിക്ക് വളരെക്കുറച്ച് സാരികള്‍ മാത്രമാണ് സ്വന്തമായുള്ളത്. മിനിമലിസ്റ്റിക് സമീപനമാണ് തന്റേത്. ധാരാളം സാധനങ്ങള്‍ സ്വന്തമാക്കാറില്ല.
എപ്പോഴും സാരി ധരിക്കാറുള്ളതിനാല്‍ എത്ര സാരിയുണ്ടെന്ന് പലരും ചോദിക്കാറുണ്ട്. എനിക്ക് 25 സാരികളാണ് ഉള്ളത്. ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാന്‍ സാധിക്കാറില്ല. അതിനാല്‍ ആര്‍ക്കെങ്കിലും കൊടുക്കാറാണ് പതിവ്.
എന്തെങ്കിലും വൈകാരിക ബന്ധമുള്ള സാരികള്‍ മാത്രം സൂക്ഷിച്ചുവയ്ക്കുന്നുവെന്നും വിദ്യ ബാലന്‍ പറഞ്ഞു. വിദ്യ ബാലനെ സാരിയില്‍ കാണാനാണ് ആരാധകര്‍ക്കും ഏറെ ഇഷ്ടം.
താരത്തിന് സാരികളുടെ വന്‍ ശേഖരം ഉണ്ടെന്നായിരുന്നു ആരാധകര്‍ ധരിച്ചിരുന്നത്.സാരി കഴിഞ്ഞാല്‍ ഏറെ പ്രിയ വേഷം ഏതെന്ന് ചോദിച്ചാല്‍ വിദ്യ ബാലന് ഒറ്റ ഉത്തരമേയുള്ളൂ, അത് സല്‍വാര്‍ ആണ്.
അതേസമയം, ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂല്‍ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.