Malayalam
നടി സ്വാസിക വിജയ് വിവാഹിതയായി!
നടി സ്വാസിക വിജയ് വിവാഹിതയായി!
നടിയും നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടത്തിയത്. നടി തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തിരുമാനിച്ചിരിക്കുന്നു’ എന്നാണ് സ്വാസിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
നടിമാരായ ദേവി ചന്ദന, മഞ്ജു പിള്ള, രചന നാരായണന് കുട്ടി, ഗോപിക, സുരേഷ് ഗോപി, അമ്മ ജനറല്‍ സെക്രട്ടറി നടന് ഇടവേള ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്. പ്രേമുമായുള്ള പ്രണയത്തെ കുറിച്ച് കഴിഞ്ഞ ദിവസം സ്വാസിക മനസ്സു തുറന്നിരുന്നു.
‘ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയ്സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചു. കുഞ്ചു എന്നോട് എന്താ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി,’
‘ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാന്‍ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോര്‍ കമിംഗ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍,’ എന്നും സ്വാസിക ഓര്‍ത്തെടുത്തു.
മൂവാറ്റുപുഴ സ്വദേശിയാണ് സ്വാസിക. പൂജ വിജയ് എന്നാണ് ശരിയായ പേര്. സീരയലൂടെ ശ്രദ്ധേയായ സ്വാസിക. ഇപ്പോള്‍ സിനിമയില്‍ സജീവമാണ്, മനംപോലെ മംഗല്യം എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. 2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.
2010 ല്‍ തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തില്‍ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു, പ്രഭുവിന്റെ മക്കള്‍ , കട്ടപ്പനയിലെ ഹൃത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയില്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പ്രേം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.
അതേസമയം,സ്വാസിക നായികയായ ‘വിവേകാനന്ദന് വൈറലാണ്’ എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍ താല്പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.
വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ വാക്കുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു.
തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറഞ്ഞിരുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതില്‍ നിര്‍ബന്ധമുണ്ട്. കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നും സ്വാസിക പറഞ്ഞിരുന്നു. ‘എനിക്ക് ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴുക, അയാള്‍ വരുന്നത് വരെ കാത്തിരിക്കുക, ഭക്ഷണം കൊടുക്കുക, വാരിക്കൊടുക്കുക, മസാജ് ചെയ്ത് കൊടുക്കുക ഇതൊക്കെ തന്നെയാണ് ഇഷ്ടം. ചിലര്‍ക്ക് ഡോമിനേറ്റ് ചെയ്യുന്നവരെ ഇഷ്ടമല്ലായിരിക്കും, അതൊക്കെ ഓരോരുത്തരുടേയും താത്പര്യമല്ലേ’ എന്നാണ് സ്വാസിക പറഞ്ഞിരുന്നത്.
