Connect with us

സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്, എങ്കില്‍പ്പോലും അച്ഛന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്; സ്വാസികയെയും വരനെയും അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി

Malayalam

സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്, എങ്കില്‍പ്പോലും അച്ഛന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്; സ്വാസികയെയും വരനെയും അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി

സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്, എങ്കില്‍പ്പോലും അച്ഛന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്; സ്വാസികയെയും വരനെയും അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സ്വാസികയും പ്രേമും വിവാഹിതരാകുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചു എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് സ്വാസിക കുറിച്ചത്. സുരഭി ലക്ഷ്മി അടക്കം നിരവധി താരങ്ങളാണ് സ്വാസികയ്ക്കും പ്രേമിനും ആശംസകള്‍ അറിയിച്ച് എത്തിയത്.

ചുവപ്പും ഗോള്‍ഡണ്‍ നിറവും കലര്‍ന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് രാഞ്ജിയെപ്പോലെയാണ് സ്വാസിക വിവാഹത്തിനെത്തിയത്. ക്രീ നിറത്തിലുള്ള ഷേര്‍വാണിയായിരുന്നു പ്രേമിന്റെ വേഷം. ബീച്ച് വെഡ്ഡിങാണ് സ്വാസികയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. പ്രേം താലിയണിച്ച് സിന്ദൂരം തൊടുവിച്ചപ്പോള്‍ സന്തോഷം കൊണ്ട് സ്വാസിക കരയുന്നതും കാണാം.

ബീച്ച് വെഡ്ഡിങിന് ശേഷം ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹസല്‍ക്കാരവും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. നടി മഞ്ജുപിള്ള, സരയു തുടങ്ങി നിരവധി സിനിമാ താരങ്ങളും ഒട്ടനവധി സീരിയല്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനും ഇരുവര്‍ക്കും ആശംസകള്‍ നേരാനും എത്തിയിരുന്നു. ഇപ്പോഴിതാ സത്ക്കാരത്തില്‍ പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഏറെ നേരം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി തിരിച്ചു പോയത്. വധുവിനോടും വരനോടും വിശേഷങ്ങള്‍ തിരക്കിയ താരം ഇരുവരെയും അനുഗ്രഹിക്കുകയും വിവാഹസമ്മാനം നല്‍കുകയും ചെയ്തു. അടയ്ക്കയും വെറ്റിലയും നല്‍കി സ്വാസിക സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വണങ്ങി. ശേഷം മൈക്കില്‍ കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. അദ്ദഹേത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ഞാനൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിലാണ്. ക്ഷീണത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ആഗ്രഹമുണ്ട്, ഞാന്‍ വന്ന് കയറിയപ്പോള്‍ ഭയങ്കര വിളിയൊക്കെ കേട്ടു. അതിനേക്കാള്‍ മുകളില്‍ എത്തി വിളിക്കണമെന്ന് ആഗ്രഹമൊക്കെയുണ്ട്. സെലിബ്രേഷന്‍ എന്നത് ദൈവം തന്നൊരു വരം പോലെ മനംനിറഞ്ഞൊരു അച്ഛനായി തന്നെയാണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. അങ്ങനൊരു അച്ഛനായിട്ടാണ് ഞാന്‍ ഇവിടെ വന്ന് നില്‍ക്കുന്നത്.

സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്. എങ്കില്‍പ്പോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത് എങ്കില്‍ പോലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നത് സേഫ് ആണ്, ഇപ്പോള്‍ തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ഓര്‍ത്തത്. ഒരുപാട് സന്തോഷം. രണ്ടാള്‍ക്കും എല്ലാവിധ സൗഖ്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി തന്റെ വാക്കുകള്‍ നിര്‍ത്തിയത്.

കുറച്ച് ദിവസം മുമ്പാണ് താനും പ്രേമും പ്രണയത്തിലാണെന്നും ജനുവരിയില്‍ വിവാഹമുണ്ടാകുമെന്നും സ്വാസിക വെളിപ്പെടുത്തിയത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്!തത് താന്‍ ആണെന്ന് സ്വാസിക വ്യക്തമാക്കുകയായിരുന്നു. സീരിയില്‍ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ഒരു സീരിയലില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഒരിക്കല്‍ ഒരു റൊമാന്റിങ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കിയിരുന്നു.

ഇരുവരും മനംപോലെ മംഗല്യം എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹവാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തില്‍ ആരാധകര്‍. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ വരന്‍ പ്രേം ജേക്കബ്.

More in Malayalam

Trending