Connect with us

4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി

Actress

4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി

4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി

മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും മറ്റും സജീവമാണ്. ഇപ്പോഴിതാ നടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രിമീയം ബ്രാന്റ് ഇറക്കിയ ചെരിപ്പ് ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്ന പരാതിയാണ് കസ്തൂരി വീഡിയോയില്‍ പങ്കുവെക്കുന്നത്. നടിയെ ട്രോളിയും പിന്തുണച്ചും ഏറെ കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.

‘ഒരു ചെരുപ്പിന് നമ്മള്‍ എത്ര രൂപയാണ് ചെലവാക്കുക? നിങ്ങളായാലും ഞാനായാലും ചെലവാക്കുക? ഞാന്‍ പൊതുവെ 399 രൂപ മുതല്‍ 999 രൂപ വരെയാണ് ചെലവാക്കാറ്. അതിനര്‍ത്ഥം എനിക്ക് ഫാന്‍സി ഫൂട്ട് വെയറുകള്‍ ഒന്നും ഇല്ലെന്നല്ല, എനിക്കുണ്ട്. പക്ഷെ അതെല്ലാം ഞാന്‍ നന്നായി കൊണ്ടു നടക്കുന്നുമുണ്ട്. ഞാന്‍ ഇതുവരെ ചെരുപ്പ് വാങ്ങിയതില്‍ ഏന്റെ ഏറ്റവും വലിയ കളക്ഷന്‍ എന്ന് പറയുന്നത് 4500 രൂപയാണ്.

ഫിറ്റ് ഫ്‌ളോപ് എന്ന കമ്പനിയുടെ ചെരിപ്പാണ് താന്‍ വാങ്ങിയത്. ഞാന്‍ വാങ്ങിയതില്‍ എനിക്ക് ഏറ്റവും മോശം ചപ്പലും ഇതാണ്. താന്‍ വെറും രണ്ട് മാസം മുമ്പ് വാങ്ങിയ ചെരിപ്പാണ് ഇത്. എന്നാല്‍ ഇതിനകം പൊട്ടിപോയെന്നും നടി പറയുന്നു. ചെരിപ്പിന്റെ സൈഡ് ഭാഗവും അടി ഭാഗവും പൊട്ടിപ്പോയത് നടി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.

ഫിറ്റ് ഫ്‌ളോപ്പിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് കസ്തൂരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നടിയെ പിന്തുണച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും കമന്റുകള്‍ വന്നിരിക്കുകയാണ്.

വിലേയറിയ ചെരിപ്പാണ് ഉപയോഗിക്കുന്നത് എന്ന് കാണിക്കാനാണ് നടി ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം പരിഹസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ നടിയെ അഭിനന്ദിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ തുറന്ന് പറയാനുള്ള മനസിനാണ് നടിയെ അഭിനന്ദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയത്.

എന്നാല്‍ നടിയുടെ വീഡിയോയെ ട്രോളിയാണ് ഏറെയും കമന്റുകള്‍. ആഡംബരം കാണിക്കാന്‍ വേണ്ടിയാണ് വീഡിയോയെന്നും ചെരിപ്പ് ഡ്യൂപ്ലിക്കേറ്റാകാം എന്നൊക്കെയാണ് വീഡിയോയ്ക് വരുന്ന കൂടുതല്‍ കമന്റുകളും. കൊടുക്കുന്ന പണത്തിന് മൂല്യം നല്‍കുന്ന വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ കമ്പനികള്‍ക്ക് കഴിയണമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും വീഡിയോ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ വൈറലാണ്.

ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നിന്ന താരമാണ് കസ്തൂരി. കസ്തൂരിയെ മലയാളികള്‍ക്ക് പരിചയം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ്. ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്‌നേഹം പഞ്ച പാണ്ടവര്‍, അഥീന തുടങ്ങിയ മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചു. തമിഴിലും തെലുങ്കിലുമാണ് നടി കൂടുതലായും അഭിനയിച്ചത്.

More in Actress

Trending