Connect with us

ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!!

Malayalam

ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!!

ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!!

തെന്നിന്ത്യൻ സിനിമയിൽ ധാരാളം താരപുത്രിമാർ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും അതിൽ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് വളരെപ്പെട്ടന്ന് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് കീർത്തി സുരേഷ്. മോളിവുഡിലൂടെ തുടക്കം കുറിച്ച താരം ഇന്ന് സൗത്തിലെ തന്നെ തിരക്കേറിയ നടി കൂടിയാണ്.

ദിലീപിന്റെ കുബേരന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീര്‍ത്തി. കീര്‍ത്തി സുരേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ താരം അന്താരാഷ്ട്ര ഡാന്‍സ് ദിനം എന്ന ഹാഷ്ടാഗോട് കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാദിവസവും ചെയ്യുന്നതാണ്. പക്ഷെ ഇന്ന് കുറച്ചുകൂടി വ്യക്തമായി ചെയ്യുന്നു എന്ന ക്യാപ്ഷനോടെ നടി പങ്കുവെച്ചത് ഒരു ഡാന്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളാണ്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ തന്നെ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

നടിയുടെ കൈയ്യില്‍ ഇരിക്കുന്നത് സ്‌ക്രീന്‍ പൊട്ടിയ മൊബൈല്‍ ആണോ എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഫോണ്‍ പൊട്ടിയതല്ല, ഫോണ്‍ കവറിന്റെ ഡിസൈന്‍ ആണെന്നാണ് മറ്റൊരു ആരാധകന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഫോട്ടോ എടുത്തപ്പോള്‍ അങ്ങനെ സംഭവിച്ചതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ആരൊക്കെ ഫോട്ടോ സൂം ചെയ്ത് നോക്കിയവരുണ്ടെന്നാണ് ഒരാള്‍ ചോദിച്ചത്.

ചിലര്‍ ഡാന്‍സ് ക്ലബില്‍ നിന്നുള്ള ഫോട്ടോസിന് വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. നിഷ്‌കളങ്കയായ കീര്‍ത്തിയെ നഷ്ടപ്പെട്ടുവെന്നാണ് കമന്റുകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി ആദ്യം അഭിനയിക്കുന്നത് പൈലറ്റ്‌സ് എന്ന ചിത്രത്തിലാണ്. പിന്നീട് അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. അതിന് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി പിന്നീട് നായികയായിട്ടാണ് മലയാളത്തില്‍ എത്തുന്നത്. ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായിട്ടായിരുന്നു പിന്നീട് എത്തിയത്.

തുടര്‍ന്ന് പെട്ടെന്ന് തന്നെ തമിഴിലേക്കും അഭിനയിക്കാന്‍ എത്തിയ നടി പെട്ടെന്ന് തന്നെ കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി. മഹാനടിയിലെ അഭിനയത്തിന് നടിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. മഹാനടി കീര്‍ത്തിക്ക് കരിയര്‍ ബ്രേക്ക് ആയ ചിത്രമായിരുന്നു.

തമിഴില്‍ സൂപ്പര്‍ സ്റ്റാറുകളായ വിജയ്, ശിവകാര്‍ത്തികേയന്‍, രജിനികാന്ത്, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. സെല്‍വ രാഘവനൊപ്പം അഭിനയിച്ച സാനി കായിദം എന്ന ചിത്രം നടിയ്ക്ക് വലിയ കൈയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു.

ഭൈരവ, റെമോ, പെന്‍ഗ്വിന്‍, അണ്ണാത്തെ, താനാ സേര്‍ന്ത കൂട്ടം, സാമി സ്വകയര്‍, സണ്ടക്കോഴി 2, മാമന്നന്‍ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ ഭാഗമാവാനും നടിക്ക് സാധിച്ചു. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വാശി എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.

തെലുങ്കിലും കൈ നിറയെ സിനിമകളാണ് നടിക്ക് ഇപ്പോഴുള്ളത്. നടി മേനകയുടെയും നടനും പ്രൊഡ്യൂസറുമായ സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും പഠനം കഴിയാതെ അഭിനയത്തിലേക്ക് വിടേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു തങ്ങള്‍ എന്ന് നേരത്തെ മേനക പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രിയദര്‍ശന്‍ വിളിച്ചപ്പോഴാണ് സിനിമയിലേക്ക് വിട്ടതെന്നും മേനക പറഞ്ഞിരുന്നു.

More in Malayalam

Trending