Connect with us

‘തന്റെ ശരീരം ഗുരുദക്ഷിണയായി ചോദിച്ച സംവിധായകൻ ഉണ്ട്’ : തുറന്നടിച്ച് കസ്തുരി !!

Malayalam Breaking News

‘തന്റെ ശരീരം ഗുരുദക്ഷിണയായി ചോദിച്ച സംവിധായകൻ ഉണ്ട്’ : തുറന്നടിച്ച് കസ്തുരി !!

‘തന്റെ ശരീരം ഗുരുദക്ഷിണയായി ചോദിച്ച സംവിധായകൻ ഉണ്ട്’ : തുറന്നടിച്ച് കസ്തുരി !!

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. തെന്നിന്ത്യൻ സിനിമ ലോകത്തെല്ലാം വിവാദങ്ങൾ വന്നു നിറയുകയാണ്. മലയാളത്തിൽ ഒട്ടുമിക്ക നടിമാരും പരാതികളുമായി മുന്നോട്ട് വന്നിരുന്നു.

തെന്നിന്ത്യൻ നടി ശ്രീ റെഡ്‌ഡിയുടെ പ്രതിഷേധമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു നടി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുന്നു.

സിനിമ രംഗത്ത് നിന്നുണ്ടായ വളരെ മോശപ്പെട്ട കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി കസ്തുരി. തന്റെ ശരീരം ഗുരുദക്ഷിണയായി ചോദിച്ച സംവിധായകനെയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിച്ച നിര്‍മ്മാതാവിനേയും കുറിച്ചാണ് കസ്തൂരിയുടെ വെളിപ്പെടുത്തല്‍.

‘ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടാണ് ആ സംവിധായകന്‍ തന്നെ സമീപിച്ചത്. എന്നാല്‍ ആദ്യ സമയത്ത് അയാളുടെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഗുഢോദ്ദേശ്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തു’ കസ്തൂരി പറയുന്നു. അതില്‍ പിന്നീട് ആ സംവിധായകന്‍ തന്നോട് സംസാരിച്ചിട്ടേയില്ലയെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.

നല്ല പ്രായം ഉള്ള ഒരു നിർമ്മാതാവിന്റെ അടുത്ത് നിന്ന് വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും കിടക്കപങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്ത അയാളുടെ പ്രവൃത്തി ഞെട്ടിച്ചുവെന്ന് കസ്തൂരി പറയുന്നു.

എന്നാല്‍ അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നും സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു.

More in Malayalam Breaking News

Trending

Recent

To Top