ഫേസ്ബുക്ക് കുത്തിപൊക്കലിൽ.. എടങ്ങേറായി താരങ്ങൾ…!!
ഫേസ്ബുക്ക് ‘കുത്തിപൊക്കൽ’ആണ് ഇപ്പോൾ ട്രെൻഡിങ്ങിൽ നില്കുന്നത്. ടൈംലൈൻ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. നടി നടന്മാരുടെ പഴയകാല ചിത്രങ്ങൽ കുത്തിപ്പൊക്കി അതിന് കിടിലോകിടിലം കമെന്റുകൾ ഇടുന്നതിലാണ് മലയാളികൾ ഇപ്പോൾ ആനന്ദം കണ്ടെത്തുന്നത്.
മലയാളികൾക്ക് ഓരോ സമയം ഓരോ ട്രെൻഡാണ്. ദുരഭിമാന കൊലയും , നിപ്പയും , ചെങ്ങന്നൂർ വിജയവും എല്ലാം വിട്ടിട്ടാണ് മലയാളികൾ ഇതിൽ കയറി പിടിച്ചിരിക്കുന്നത് . കുത്തിപൊക്കലിൽ പൃഥിരാജാണ് കൂടുതൽ റേറ്റിങ്ങിൽ നില്കുന്നത്.
മലയാളത്തിന്റെ ബോൾഡ് നടന് ഇത്രയും അപമാനിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയാളികൾ. താരങ്ങള്‍ ആദ്യകാലത്ത് ഫെയ്‌സ്ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളില്‍ ലൈക് ചെയ്തും കമന്റ് ചെയ്തുമാണ് ഇക്കൂട്ടര്‍ വീണ്ടും എത്തിയിരിക്കുന്നത്.മാര്‍ക്ക് സക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്റെ തുടക്കം.
അദ്ദേഹത്തിന്റെ പഴയ പ്രൊഫൈല്‍ ചിത്രങ്ങളില്‍ പലതിലും കമന്റ് ഇട്ടതോടെ അത് വലിയ തരംഗമായി മാറുകയായിരുന്നു.പിന്നാലെ ഹോളിവുഡ് താരങ്ങളും ഇതിന് ഇരകളായി.പൃഥ്വിരാജിന്റെ പേജിലെ പഴയ പോസ്റ്റുകള്‍ പലതും ന്യൂസ് ഫീഡുകളില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കൂടെ നര്‍മം തുളുമ്പുന്ന കമന്റുകളും. പൃഥിയെക്കൂടാതെ മമ്മൂട്ടി, ആസിഫ് അലി, അജു വർഗീസ്, പേളി മാണി തുടങ്ങിയവരുടെ പേജുകളിലും ഈ കുത്തിപ്പൊക്കല്‍ തുടങ്ങിയിട്ടുണ്ട്