Connect with us

മകളുടെ രോഗത്തെ കുറിച്ച് ആശുപത്രിയിൽ നിന്നും റിസൾട്ട് വന്നു . മോള്‍ക്ക് ലുക്കേമിയ എന്ന രക്താര്‍ബുദം. ഞാന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു…. മകളുടെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യുവാൻ കഴിയും ? കസ്തുരി ആ അനുഭവങ്ങൾ തുറന്നു പറയുന്നു

Malayalam Breaking News

മകളുടെ രോഗത്തെ കുറിച്ച് ആശുപത്രിയിൽ നിന്നും റിസൾട്ട് വന്നു . മോള്‍ക്ക് ലുക്കേമിയ എന്ന രക്താര്‍ബുദം. ഞാന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു…. മകളുടെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യുവാൻ കഴിയും ? കസ്തുരി ആ അനുഭവങ്ങൾ തുറന്നു പറയുന്നു

മകളുടെ രോഗത്തെ കുറിച്ച് ആശുപത്രിയിൽ നിന്നും റിസൾട്ട് വന്നു . മോള്‍ക്ക് ലുക്കേമിയ എന്ന രക്താര്‍ബുദം. ഞാന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു…. മകളുടെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യുവാൻ കഴിയും ? കസ്തുരി ആ അനുഭവങ്ങൾ തുറന്നു പറയുന്നു

മകളുടെ രോഗത്തെ കുറിച്ച് ആശുപത്രിയിൽ നിന്നും റിസൾട്ട് വന്നു . മോള്‍ക്ക് ലുക്കേമിയ എന്ന രക്താര്‍ബുദം. ഞാന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു…. മകളുടെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യുവാൻ കഴിയും ? കസ്തുരി ആ അനുഭവങ്ങൾ തുറന്നു പറയുന്നു

തമിഴ് സിനിമയിലൂടെ മലയാളത്തിൽ ചുവടു വച്ച നടിയാണ് കസ്തുരി. തെന്നിന്ത്യൻ സിനിമയിൽ ഇപ്പോൾ ഭാഗമായ കസ്തുരി പക്ഷെ വ്യക്തി ജീവിതത്തിൽ ധാരാളം ബുദ്ധിമുട്ടിയ ആളാണ്. മകളുടെ അസുഖമാണ് കസ്തൂരിയെ വര്ഷങ്ങളോളം വളരെയധികം വേദനിപ്പിച്ചത്. ഒടുവിൽ മകളുടെ അസുഖത്തെ പോരാടി തോൽപിക്കാൻ കാണിച്ച ധൈര്യത്തെ പറ്റി പങ്കു വെക്കുകയാണ് കസ്തൂരി .

‘ഭര്‍ത്താവിന് അമേരിക്കയിലാണ് ജോലി എന്നതിനാല്‍ വിവാഹാനന്തരം അമേരിക്കയില്‍തന്നെ സ്ഥിരതാമസമാക്കി. മകനും മകളുമാണുള്ളത് .എന്‍റെ മകള്‍ക്ക് ആഹാരം കൊടുത്താല്‍ അത് കഴിച്ചയുടന്‍ ഛര്‍ദ്ദിക്കും. ഇടയ്ക്കിടെ അവള്‍ക്ക് പനി വരും. പെട്ടെന്നുറങ്ങും. ഒരിക്കല്‍ അവള്‍ക്ക് തൊണ്ടയില്‍ ഇന്‍ഫെക്ഷനുണ്ടായപ്പോള്‍ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. മര്യാദയ്ക്ക് ആഹാരം കഴിച്ചാലല്ലേ ആരോഗ്യമുണ്ടാവൂ. ഡോക്ടര്‍തന്നെ അവളോട് നല്ലവണ്ണം ഭക്ഷണം കഴിക്കാന്‍ ഉപദേശിക്കൂ എന്ന് സാധാരണ അമ്മമാര്‍ പറയുന്നതുപോലെ ഞാന്‍ ഡോക്ടറോട് പരാതി പറഞ്ഞു. അവളെ പരിശോധിച്ചശേഷം ഇത് ആഹാരം കഴിക്കാത്തതുകൊണ്ടോ പോഷകക്കുറവു കൊണ്ടോ അല്ല എന്ന് പറഞ്ഞ് കുറെ ടെസ്റ്റുകള്‍ നടത്തി.

റിസല്‍ട്ട് വന്നപ്പോൾ മോള്‍ക്ക് ലുക്കേമിയ എന്ന രക്താര്‍ബുദം. ഞാന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. ഡോക്ടര്‍ അത് പറയുമ്പോള്‍ എന്‍റെ ജീവന്‍ നിലച്ചതുപോലെ തോന്നി. ഡോക്ടര്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. ഈ ഹോസ്പിറ്റലും ചികിത്സയും ശരിയല്ല. ടെസ്റ്റ് റിസള്‍ട്ട് തെറ്റാണ് എന്ന് പറഞ്ഞ് ഞാന്‍ അലറിക്കരഞ്ഞു. പിന്നെ ഞാന്‍ ചിന്തിച്ചു.മകളുടെ ജീവന്‍ രക്ഷിക്കുവാന്‍ എനിക്ക് എന്തുചെയ്യുവാന്‍ കഴിയും? മകള്‍ക്ക് കാന്‍സറിനുള്ള ചികിത്സ ആരംഭിച്ചു. മരണതുല്യമായ ഒരവസ്ഥയായിരുന്നു അത്. എന്‍റെ മോള്‍ കാലുതെറ്റി താഴെ വീണാല്‍പോലും ഭയക്കുന്ന ഞാന്‍ അവള്‍ അനുഭവിക്കുന്ന വേദനകള്‍ കണ്ടുകൊണ്ട് കൈവിറയ്ക്കാതെ ഞാന്‍ തന്നെ അവള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടു. ഒരു കിണ്ണം നിറയെ ഗുളികകള്‍ അവള്‍ ദിവസവും കഴിക്കണം. അവള്‍ക്ക് പിടിപെട്ടത് ഒരു അപൂര്‍വതരം കാന്‍സറായിരുന്നു. ലോകത്തുതന്നെ ഇരുന്നൂറ് പേര്‍ക്കേ ഈ രോഗം ഉള്ളുവത്രെ. ഈ അപൂര്‍വ്വതരം കാന്‍സറിനെ കണ്ടുപിടിച്ചത് അമേരിക്കയിലും സിംഗപ്പൂരിലുമുള്ള രണ്ട് ഡോക്ടര്‍മാരാണ്.

തീവ്രപരിശ്രമത്തിനും അന്വേഷണത്തിനും ശേഷം അവരെ ചെന്നു കണ്ട് നേരിട്ട് സംസാരിച്ചു. അവരുടെ കൂടി നിര്‍ദ്ദേശാനുസരണം ചികിത്സ തുടര്‍ന്നു. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം ‘സ്റ്റെംസെല്‍’ മാറ്റണം എന്ന് പറഞ്ഞു. അങ്ങനെ മാറ്റിയാലും ചികിത്സയ്ക്കിടെ 50 ശതമാനം ജീവാപായം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയാലും നിരന്തരമായ ചില രോഗങ്ങള്‍ ഉണ്ടായേക്കാം എന്നൊക്കെ എന്‍റെ മകളുടെ ആയുസ്സിനെക്കുറിച്ചുള്ള കണക്കുകള്‍ ഡോക്ടര്‍മാര്‍ പറയുമ്പോള്‍ ഞാന്‍ ജീവച്ഛവമായി മാറുമായിരുന്നു. എന്‍റെ ഭര്‍ത്താവ് വളരെ ആലോചിച്ചശേഷം ഒരു തീരുമാനത്തിലെത്തി. ഇനി ഈ അഡ്വാന്‍സ്ഡ് ട്രീറ്റുമെന്‍റൊന്നും വേണ്ട. കാന്‍സറിനുള്ള ചികിത്സയ്ക്കൊപ്പം ആയൂര്‍വേദ ചികിത്സയും നടത്തിനോക്കാം.

തനിക്ക് വന്നിട്ടുള്ളത് എന്ത് രോഗമാണെന്നറിയാതെ എന്‍റെ മോള്‍ ചികിത്സയില്‍ പൂര്‍ണ്ണമായും സഹകരിക്കയായിരുന്നു. പനിക്ക് മരുന്ന് കഴിക്കുന്നതുപോലെ അവള്‍ മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നു. കീമോതെറാപ്പി ചികിത്സകാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് ശരീരം എല്ലും തോലുമായ അവളെ കാണുമ്പോള്‍ അവളറിയാതെ ഞാന്‍ പൊട്ടിക്കരയും. അമേരിക്കയില്‍ അവള്‍ പഠിച്ച സ്ക്കൂളുകാരുടെ സമീപനം വളരെ ആശ്വാസകരമായിരുന്നു. തീവ്രചികിത്സയിലായിരുന്ന ദിവസങ്ങളില്‍ അവളുടെ അദ്ധ്യാപിക വീട്ടില്‍ വന്ന് പാഠങ്ങള്‍ പഠിപ്പിച്ച് അവളെ സ്വാഭാവികമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിച്ചു.
ആ ആശുപത്രി യില്‍ പല കുട്ടികളും ഓരോ മാറാരോഗങ്ങളുമായി എത്തി പോരാടി ചികിത്സിക്കുന്നതുകണ്ടപ്പോള്‍, ‘എന്‍റെ കുട്ടിക്ക് മാത്രം എന്താ ഇങ്ങനെ?’ എന്ന ചോദ്യം എന്നെ വിട്ടകന്നു. ജീവിതത്തിന്‍റെ ആഴം മനസ്സിലായി. ലോകത്ത് ജനങ്ങള്‍ ഇങ്ങനെയൊക്കെ ബുദ്ധിമുട്ടുമ്പോള്‍ മറ്റൊരുഭാഗത്ത് നടക്കുന്ന അന്യായങ്ങള്‍ കണ്ടിട്ട് മൗനം പാലിച്ച് കണ്ടില്ലെന്ന് നടിച്ച് നടക്കാന്‍ കഴിഞ്ഞില്ല. സാമൂഹികമായ അഭിപ്രായങ്ങള്‍ ഞാന്‍ പരസ്യമായി പറയാന്‍ കാരണം ഈ അനുഭവങ്ങളാണ്. സ്റ്റെറോയിഡ് നല്‍കിയാല്‍ അര്‍ദ്ധരാത്രിയില്‍പോലും അവള്‍ക്ക് വിശപ്പുണ്ടാകും.

ആഹാരം, മരുന്ന്, ചികിത്സ എന്നിങ്ങനെ സദാസമയവും എന്‍റെ മകളെ പരിചരിക്കാനുള്ള ഉത്തരവാദിത്വം മൂലമുള്ള ഉറക്കമില്ലായ്മ എന്നെ രോഗിയാക്കി. രണ്ടരവര്‍ഷത്തെ ചികിത്സാകാലവും, അടുത്ത അഞ്ചുവര്‍ഷത്തെ ഒബ്സര്‍വേഷന്‍ പീരിയഡും കഴിഞ്ഞ് ഇപ്പോള്‍ നിങ്ങളുടെ മകളുടെ രോഗം മാറി’ എന്ന് ഡോക്ടര്‍ പറഞ്ഞ ആ നിമിഷം ഞങ്ങളുടെ കുടുംബത്തിന്‍റെ പുനര്‍ജ്ജന്മ മുഹൂര്‍ത്തമായിരുന്നു.

ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം അവളുടെ എല്ലുകള്‍ ബലഹീനമായിരുന്നിട്ടും ‘എനിക്ക് കഴിയും എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തുവിടു’ എന്ന് അവള്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഇന്ത്യയിലെത്തുമ്പോഴൊക്കെ അവളെ ഡാന്‍സ് ക്ലാസില്‍ അയയ്ക്കും. ‘നെവര്‍ എവര്‍ഗീവ് അപ്’ എന്ന സിദ്ധാന്തം എനിക്ക് പഠിപ്പിച്ചു തരുന്ന ഗുരുവാണ് അവള്‍. ചികിത്സ നടക്കുമ്പോള്‍ അവള്‍ കരഞ്ഞിരുന്നെങ്കിലും മറ്റുള്ള സമയത്ത് അവളുടെ ചിരി അവളെ വിട്ടുപിരിഞ്ഞിരുന്നില്ല.
‘എന്തുവന്നാലും എന്ത് സംഭവിച്ചാലും നേരിടാം’ എന്ന അവളുടെ ആറ്റിറ്റ്യൂഡ് അവള്‍ക്ക് ജീവിതം തിരിച്ചുനല്‍കി. ഇന്നവള്‍ ഏഴാംക്ലാസില്‍ പഠിക്കുകയാണ്. വിവരങ്ങള്‍അറിയാനുള്ള പ്രായമായപ്പോള്‍ ‘അമ്മ എന്‍റെ സ്കൂളില്‍ ഫ്രണ്ട്സിനോടൊന്നും ഞാന്‍ ട്രീറ്റ്മെന്‍റ് എടുത്ത കാര്യം പറയേണ്ട, എന്നെ ആരും അനുകമ്പയോടെ നോക്കേണ്ട’ എന്ന് പറഞ്ഞു. കസ്തുരി പറയുന്നു .

actress kasthuri about her daughter

More in Malayalam Breaking News

Trending

Recent

To Top