മൂന്ന് കുട്ടികളുടെ അമ്മയാണ് ഞാൻ; എന്നെ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നോ ? കസ്തൂരിയോട് കസർത്ത് വനിത
ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മറ്റു ഭാഷകളില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലും തുടങ്ങിയിരുന്നത്. ഇപ്പോൾ തമിഴിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് പരിപാടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതായിപ്പോൾ പരിപാടിയിൽ കസ്തൂരി ശങ്കറും വനിത വിജയകുമാര്‍ തമ്മില്‍ വാക്പോരാണ് ഉണ്ടായിരിക്കുന്നത് . കസ്തൂരി തന്നെ തടിച്ചി എന്ന് വിളിച്ചു പരിഹസിച്ചുവെന്നാണ് വനിത പറയുന്നത്. ‘ബോഡി ഷെയ്മിങ് ‘വളരെ മോശമാണെന്ന് വനിത പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് താനെന്നും അതില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ്സുണ്ടെന്നും വനിതാ പറയുന്നു . എന്നാൽ , താന്‍ വനിതയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും കസ്തൂരി വ്യക്തമാക്കി . അതേസമയം, വളരെ വികാരാധീനയായാണ് വനിത സംസാരിക്കുന്നത്.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് കസ്തൂരി ഷോയിലെത്തിയത്. നേരത്തേ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയ വനിത വീണ്ടും തിരിച്ചെത്തിയതായിരുന്നു.
ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകള്‍ വിജയമായതിന് ശേഷമാണ് മൂന്നാം സീസണും തമിഴില്‍ ആരംഭിച്ചിരുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന പരിപാടി മികച്ച റേറ്റിങ്ങോടെയാണ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. 16 മല്‍സരാര്‍ത്ഥികളുമായിട്ടാണ് തമിഴ് ബിഗ് ബോസിന്റെ സീസണ്‍ 3 ആരംഭിച്ചിരുന്നത്.
വിവിധ മേഖലകളില്‍ നിന്നായുളള സെലിബ്രിറ്റികളുടെ പങ്കാളിത്തം റിയാലിറ്റി ഷോയുടെ ഗ്ലാമര്‍ കൂട്ടിയിരുന്നു. തമിഴ് ബിഗ് ബോസ് തുടങ്ങി ഒരാഴ്ചക്കുളളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് ഷോയില്‍ നടന്നിരുന്നത്. മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും അടിപിടിയുമെല്ലാം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
vanitha- kasthuri- fight – bigboss