Malayalam
സ്റ്റാര്‍ മാജിക്കില്‍ നിന്നും അനുവിനെ പുറത്താക്കി!; വൈറലായി വീഡിയോ
സ്റ്റാര്‍ മാജിക്കില്‍ നിന്നും അനുവിനെ പുറത്താക്കി!; വൈറലായി വീഡിയോ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുമോള്‍. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ അനു മോള്‍ക്ക് കഴിഞ്ഞു. മാത്രമല്ല. ഫഌവഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോള്‍. നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
എന്നാല്‍ ഇപ്പോഴിതാ അനുവിനെ ഷോ യില്‍ നിന്നും പുറത്താക്കിയെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അവതാരക ലക്ഷ്മി നക്ഷത്രയുടെ കൂടെ കരഞ്ഞു കൊണ്ട് വേദിയില്‍ നിന്നും ഇറങ്ങി പോകുന്ന അനുവിന്റെ വീഡിയോയാണ് ചാനല്‍ പുറത്ത് വിട്ടത്. ഷോ യുടെ സംവിധായകന്‍ മൈക്കിലൂടെ പറയുകയാണെങ്കില്‍ താനിറങ്ങി പോവാമെന്ന് അനു പറഞ്ഞിരുന്നു.
പിന്നാലെ സംവിധായകന്‍ അത് പറയുകയും ചെയ്തു. ശേഷം അനുവിനോട് ക്ഷമ ചോദിക്കുകയാണെന്നും വേദിയില്‍ നിന്നും പുറത്തേക്ക് പോകാനും ലക്ഷ്മി പറയുകയായിരുന്നു. അനുവിനെ മിസ് ചെയ്യുമെന്ന് പറഞ്ഞ് ലക്ഷ്മി കരഞ്ഞതിനൊപ്പം അനുവും കരയുന്നത് വീഡിയോയില്‍ കാണാം. അതേ സമയം സഹമത്സരാര്‍ഥികളുടെ ഭാഗത്ത് നിന്നുമുണ്ടായ സംസാരമാണ് അനുവിനെ കൂടുതല്‍ സങ്കടത്തിലാക്കുന്നത്.
നടന്‍ ബിനു അടിമാലിയുമായിട്ടുള്ള വാക്കേറ്റത്തിന്റെ പേരില്‍ ഈ ഷോ യില്‍ നിന്നും താന്‍ പോകുമെന്ന് അനു പറഞ്ഞതായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. അന്നം തരുന്ന തൊഴിലിനെ വച്ച് ആരും വെല്ലുവിളി നടത്തരുതെന്നും അങ്ങനെ നടത്തുന്നവര്‍ക്കുള്ള പാഠമാണ് അനുവിന് സംഭവിച്ചതെന്നുമാണ് വീഡിയോയില്‍ ലക്ഷ്മി പറയുന്നത്. എന്നാല്‍ അനു പോകുന്നതില്‍ സന്തോഷമേയുള്ളുവെന്ന് പറഞ്ഞാണ് തങ്കച്ചന്‍ വിതുരയും ബിനീഷ് ബാസ്റ്റിനുമടക്കമുള്ളവര്‍ എത്തിയിരിക്കുന്നത്. താരങ്ങളെല്ലാം ഇങ്ങനെ പറഞ്ഞതോടെ അനു കൂടുതല്‍ സങ്കടത്തിലായി.
സ്റ്റാര്‍ മാജിക് തരംഗമായത് മുതല്‍ പരിപാടിയില്‍ സജീവമാണ് അനുമോള്‍. തങ്കച്ചന്‍ വിതുരയും അനുവും ചേര്‍ന്നുള്ള ജോഡിയ്ക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ ഷോ യില്‍ നിന്നും ആറുമാസത്തേക്ക് അനു വിട്ട് നില്‍ക്കാനുള്ള തീരുമാനം എടുത്തുവെന്നാണ് പറയുന്നത്. വൈകാതെ ഇതിലൊരു വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം. സത്യത്തില്‍ നടിയെ ഷോ യില്‍ നിന്നും പുറത്താക്കിയതാണോ അതോ വല്ലോ പ്രാങ്കിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
സഹതാരങ്ങളുടെ സംസാരം കണക്കിലെടുക്കുമ്പോള്‍ ഇതൊരു പ്രാങ്കാണെന്ന് ഉറപ്പിക്കാമെന്നാണ് ആരാധകരും പറയുന്നത്. എന്നാല്‍ ഈ ഷോ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞാണ് ആരാധകര്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ എല്ലാവരുടെയും തനി രൂപം പുറത്തു വന്നു. എന്നും പറഞ്ഞായിരുന്നു അനുവിനെ പുറത്താക്കുന്ന വീഡിയോ ചാനല്‍ പങ്കുവെച്ചത്.
എന്നാല്‍ ഞങ്ങള്‍ എല്ലാര്‍ക്കും പറയാനുള്ളത് നിങ്ങള്‍ എല്ലാവരും ഒന്ന് പോയി തരുമോ എന്നാണ്. ആ സുമേഷ് അപാര വെറുപ്പിക്കലാണെന്ന് പറയാതെ വയ്യ. സഹിക്കാന്‍ പറ്റുന്നില്ല. അവാര്‍ഡ് വല്ലോം ഉണ്ടേല്‍ കയ്യില്‍ കൊടുക്കടേയ്. അങ്ങനേലും നിര്‍ത്തട്ടെ ഈ ദുരന്തം. ഇതിപ്പോള്‍ സീരിയലിനെ കഴിഞ്ഞും ദുരന്ത പരിപാടി ആയി വരുവാണല്ലോ. എല്ലാത്തിനെയും ഇറക്കി വിട്ട് പരിപാടി നിര്‍ത്ത്.
സീരിയസായിട്ടാണ് നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍ കോമഡി ആയിട്ടുണ്ട്. ആ ബിനു അടിമാലിയുടെയും സുമേഷിന്റെയും വിചാരം വല്യ തമാശകളാണ് പുറത്തു വിടുന്നതെന്നാണ്. ഇവരുടെ ഏതു പരിപാടിയെടുത്ത് നോക്കിയാലും മനസിലാക്കാം ഇതൊക്കെ മുന്‍പ് ചെയ്തുപോയ കാര്യങ്ങളാണെന്ന്. ശരിക്കും ഇതൊക്കെ കണ്ടിട്ട് വെറുത്തു പോയി. മുന്‍പ് നല്ല പരിപാടിയായിരുന്നു. ഇപ്പോള്‍ എല്ലാം തീര്‍ന്നു.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
അടുത്തിടെ ഏറെ സന്തോഷം തന്നെ നിമിഷത്തെ കുറിച്ചും അനുമോള്‍ പറഞ്ഞിരുന്നു. ‘ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബര്‍ 23 മനസു കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം കഴിഞ്ഞ 4 വര്‍ഷമായി നിങ്ങളുടെ മുന്‍പില്‍ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതില്‍ എല്ലാം നിങ്ങള്‍ തന്ന സപ്പോര്‍ട്ട് ആണ് എന്നെ ഇന്ന് ഈ മണപ്പുറം മിന്നലൈ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡ് ദി ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാര്‍ഡിന് അര്‍ഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാന്‍ വിശ്വസിക്കുന്നു.
ഒപ്പം എന്നും എന്റെ ഇഷ്ട്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എന്റെ ഷോ ഡയറക്ടര്‍ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എല്ലാം ആയ സഹപ്രവര്‍ത്തകര്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഈ അവാര്‍ഡ് നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഇത്തരത്തില്‍ ഉള്ള ഓരോ പുരസ്‌കാരങ്ങളും എന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ ഊര്‍ജവും പ്രചോദനവും നല്‍കുന്ന ഒന്നാണ്. നിങ്ങള്‍ എല്ലാവരും ഇതുവരെ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടി ഒരുപാട് നന്ദി… എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ അനു എഴുതിയിരിക്കുന്നത്.